സ്കൂൾ സമയ മാറ്റത്തിനെതിരെ മുസ്ലീം ലീഗ് വീണ്ടും

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമൂല പരിഷ്കാരങ്ങൾ നിർദ്ദേശിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശയ്‌ക്കെതിരേ മുസ്ലീം ലീഗ്. സ്‌കൂള്‍ സമയത്തില്‍ മാറ്റം കൊണ്ടുവരാനുള്ള റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. സമയം മതവിദ്യാഭ്യാസത്തെ ഇല്ലാതാക്കും എന്നാണ് അവകാശവാദം.

തീരുമാനമെടുക്കുന്നതിന് മുന്‍പ് എല്ലാവിഭാഗം ആളുകളുമായു ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കരുത്. വഖഫ് വിഷയം പോലെ സര്‍ക്കാരിന് അബദ്ധം പറ്റരുതെന്നും സലാം പറഞ്ഞു.

സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ഏറെ കാലമായി കൊണ്ടുവരാൻ നിർദ്ദേശക്കപ്പെട്ട പരിഷ്കാരമാണ് സമയ മാറ്റം. രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ എന്ന ക്രമമാണ് നിർദ്ദേശിക്കപ്പെട്ടത്. കേരളത്തിലെ കാലവസ്ഥയും കുട്ടികളുടെ പഠന ശേഷി ഉയർന്നു നിൽക്കുന്ന സമയവും എല്ലാം പരിഗണിച്ചാണ് നിർദ്ദേശം. ഇതിനെ മതസംഘടനകൾ തുടർച്ചയായി എതിർത്തു വരികയാണ്. ഇതിൽ ഉടക്കി പരിഷ്കാര ശ്രമം സർക്കാരുകൾ പിൻവലിക്കുന്നതുമാണ് പതിവ്

ലീഗിന് തീവ്രത പോരെന്ന് പറഞ്ഞവർ

മുസ്ലീം ലീഗ് ആണ് എസ്ഡിപിഐയെ വളര്‍ത്തുന്നതെന്ന് കഴിഞ്ഞദിവസം സിപിഎം നേതാവ് എംവി ജയരാജന്‍ ആരോപിച്ചിരുന്നു. ജയരാജന് എവിടെ നിന്നാണ് ഇത്തരമൊരു വിവരം കിട്ടിയത്. എസ്ഡിപിഐ നേതാക്കളുടെ അറസ്റ്റില്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിക്കുളള ജാള്യത മറയ്ക്കാനാണോ ഇത്തരം പരാമര്‍ശം എന്നറിയില്ല. സ്വന്തം പാര്‍ട്ടിയെ രക്ഷിക്കാനുള്ള അമിത ആവേശമാണ് അദ്ദേഹത്തിനുള്ളത്. പോപ്പുലര്‍ ഫ്രണ്ടിനെ വളര്‍ത്തിയത് ലീഗ് അല്ല. ലീഗിന് തീവ്രത പോരെന്നാണ് എസ്ഡിപിഐ അടക്കമുള്ള സംഘടനകളുടെ ആരോപണം. ലീഗിനെ എതിര്‍ത്താണ് ഇത്തരം സംഘടനകള്‍ ശക്തിപ്രാപിച്ചതെന്ന് പിഎംഎ സലാം പറഞ്ഞു.

കേന്ദ്രഏജന്‍സികളെ രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരേ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ നേരത്തെ തന്ന ഉയര്‍ന്നിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേയുള്ള നടപടി ഇത്തരത്തിലുള്ളതാണോ എന്ന് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷം മാത്രമേ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ കഴിയുകയുള്ളൂ.

ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണങ്ങളെ തടയുന്നതില്‍ പോലീസ് നിഷ്‌ക്രിയരായിരുന്നു. ഇത്രയും ആക്രമണങ്ങള്‍ നടന്ന ഒരു ഹര്‍ത്താല്‍ കേരളത്തിലുണ്ടായിരുന്നില്ല. സര്‍ക്കാരും പോലീസും നോക്കുകുത്തികളായി. ദേശീയതലത്തില്‍ നടന്ന റെയ്ഡില്‍ പ്രതിഷേധിച്ച് കേരളത്തില്‍ മാത്രം ഹര്‍ത്താല്‍ നടത്തിയത് ശരിയായ നടപടിയല്ല. ചില ലാഭങ്ങള്‍ക്ക് വേണ്ടിയുള്ള കാട്ടിക്കൂട്ടലുകളും പേക്കൂത്തുമാണെന്നും അദ്ദേഹം ആരോപിച്ചു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...