മാറ്റങ്ങളെ കുറിച്ചും പുരോഗമനത്തെ കുറിച്ചും പ്രസ്താവനകൾ ആവർത്തിക്കമ്പോഴും നടപടികളിൽ പിന്നോട്ടടിച്ച് കേരള സർക്കാർ. സ്കൂള്‍ സമയമാറ്റത്തിലും ലിംഗസമത്വ യൂണിഫോമിലും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അറിയിച്ചു. പൊതു യൂണിഫോം നടപ്പാക്കുന്ന കാര്യത്തിലും നിര്‍ദേശം ഇല്ല. ന
യൂണിഫോം എന്തുവേണമെന്ന് അതാത് സ്കൂളുകള്‍ക്ക് തീരുമാനിക്കാം. മിക്സഡ് സ്കൂളുകള്‍ ആക്കിമാറ്റുന്നതിലും സ്കൂളുകള്‍ക്ക് തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു. പാഠപുസ്തക പരിഷ്കരണം സംബന്ധിച്ച് എല്ലാ വിഭാഗങ്ങളുമായും ആലോചിച്ച് അഭിപ്രായരൂപീകരണം നടത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും മന്ത്രി പറഞ്ഞു.
പഴഞ്ചൻ ന്യായം ആവർത്തിച്ച് പ്രതിപക്ഷം
യുക്തിചിന്ത സര്‍ക്കാര്‍ ചിലവില്‍ പരിശീലിപ്പിക്കുക എന്നത് അംഗീകരിക്കാനാവില്ലെന്നും പാഠ്യപദ്ധതി പരിഷ്കരണത്തില്‍നിന്ന് ഇത് ഒഴിവാക്കണമെന്നും നിയമസഭയില്‍ എന്‍.ഷംസുദ്ദീന് എംഎല്‍എ സഭയില്‍ പറഞ്ഞു. ലൈംഗിക അരാജകത്വം അംഗീകരിക്കാനാവില്ല. ആണിന്റെ വസ്ത്രം സ്ത്രീകളെക്കൊണ്ട് ഇടീക്കുന്നത് ലിംഗനീതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.


