സ്വവര്‍ഗവിവാഹങ്ങള്‍ പ്രത്യേക വിവാഹ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യത്തിനെതിരെ ശബരിമല ആചാര സംരക്ഷണ സമിതി സുപ്രീം കോടതിയില്‍. ഭരണഘടനാ ബെഞ്ചിന് മുമ്പാകെയുള്ള കേസില്‍ കക്ഷിചേരാന്‍ സമിതി അപേക്ഷ നല്‍കി.
ശബരിമല ആചാര സംരക്ഷണ സമിതി ചെയര്‍മാന്‍ അനോജ് കുമാറാണ് സുപ്രീം കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തത്. പാരമ്പരാഗതമായ സംസ്‌കാരങ്ങളും മൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള സംഘടനയാണ് ആചാര സംരക്ഷണ സമിതിയെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവാഹം എന്ന സംവിധാനത്തെ തകര്‍ക്കുന്നതിനാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് പറയുന്നതെന്നും പറഞ്ഞു
സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്നവർക്കായി സുപ്രീം കോടതിയില്‍ വാദിച്ചത്.
അയ്യപ്പന്‍ ജനിച്ചത് ശിവനും വിഷ്ണുവിനും ആണെന്നാണ് വിശ്വാസം. സ്വവര്‍ഗ വിവാഹം പുരാണങ്ങളില്‍ പോലും ഉണ്ടായിരുന്നു. ആയതിനാൽ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.


