സ്വർണ്ണവും വെള്ളിയും കുതിക്കുന്നു, ഒരു പവന് 45,320 രൂപ

സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡില്‍. 24 മണിക്കൂറിനിടെ സ്വര്‍ണവില വര്‍ധിച്ചത് ഗ്രാമിന് 55 രൂപ എന്ന നിരക്കിലാണ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5665 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 45,320 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം വെള്ളിയ്ക്ക് 83 രൂപയുമായി. 18 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 4720 രൂപയ്ക്കാണ് ഇന്ന് സംസ്ഥാനത്ത് വില്‍പന നടക്കുന്നത്.

സംസ്ഥാനത്ത് ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 5610 രൂപയ്ക്കാണ് വില്‍പന നടന്നിരുന്നത്.ബുധനാഴ്ച സ്വര്‍ണവില ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5620 രൂപയിലേക്കെത്തിയിരുന്നു. എന്നാല്‍ ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 10 രൂപ കുറഞ്ഞ ശേഷമാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5610 രൂപയിലേക്കെത്തിയത്. ഇതിന് മുന്‍പുള്ള രണ്ട് ദിവസത്തെ വര്‍ധനവ് കണക്കിലെടുത്താല്‍ സ്വര്‍ണ വിലയില്‍ പവന് ഒറ്റയടിയ്ക്ക് 640 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ റെക്കോര്‍ഡ് നിരക്കും ഭേദിച്ച് പൊന്നിന്റെ വില മുന്നേറുകയായിരുന്നു.

കഴിഞ്ഞ കുറച്ചുദിവസമാണ് സ്വര്‍ണവിലയ്‌ക്കൊപ്പം വെള്ളിയുടെ വിലയും കുതിയ്ക്കുകയാണ്. വെള്ളിവില കുതിച്ച് ഇന്ന് 83 രൂപയിലെത്തി. ബുധനാഴ്ച ഒരു ഗ്രാം വെള്ളിയ്ക്ക് 81 രൂപയ്ക്കായിരുന്നു വ്യാപാരം പുരോഗമിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ഒരു രൂപ വര്‍ധിക്കുകയായിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...