സൗദിയിലെ അല്‍ബാഹയുടെ തെക്ക് പടിഞ്ഞാര്‍ ഭാഗത്ത് ഭൂചലനം. ഇന്ന് രാവിലെ സൗദി സമയം 9:34നാണ് (ഇന്ത്യന്‍ സമയം രാവിലെ 12.04) നാണ് ചനലം അനുഭവപ്പെട്ടതെന്ന് സൌദി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി അറിയിച്ചു.
രണ്ടു തവണയായി ഭൂകമ്പം അനുഭവപ്പെട്ടു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
അല്‍ബാഹയുടെ തെക്ക് പടിഞ്ഞാര്‍ 18 കിലോമീറ്റര്‍ ദൂര പരിധിയിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.3 രേഖപ്പെടുത്തിയ സ്ഥലത്ത് വിദഗ്ധര്‍ എത്തി തുടർ ചലന സാധ്യകൾ വിലയിരുത്തി. റെഡ് സീയിലെ ഭൂഫലകങ്ങളിലെ സമ്മർദ്ദമാണ് കാരണം എന്നാണ് വിലയിരുത്തൽ.


