സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രണ്ടാം ശിനിക്ക് പുറുമെ നാലാം ശനിയാഴ്ചയും അവധി നല്‍കുന്നത് സംബന്ധിച്ച് ധാരണയായി. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമായി. സര്‍വീസ് സംഘടനകളുമായി അനൌപചാരിക ചർച്ച നടന്നു. ഈ മാസം പത്തിന് ചീഫ് സെക്രട്ടറി നേരിച്ച് ചര്‍ച്ച നടത്തും.
ശനി, ഞായര്‍ ദിവസങ്ങളില്‍ അവധി നൽകി പ്രവർത്തി ദിവസം അഞ്ച് ആയി കുറയ്ക്കുന്നതാണ് പരിഗണനയിൽ. രണ്ടാം ശനിയാഴ്ച നേരത്തെ തന്നെ അവധിയാണ്. നാല് ശനിയാഴ്ചകളിലും അവധി നല്‍കാനുള്ള ഭരണ പരിഷ്‌കാര കമ്മീഷന്‍ നിര്‍ദേശം നിലനിൽക്കുന്നുണ്ട്. അതിന്റെ തുടക്കമായാണ് നാലാം ശനിയാഴ്ച അവധിയാക്കാനുള്ള ആലോചന നടക്കുന്നത്.
നാലാം ശനിയാഴ്ച അവധി നല്‍കിയാല്‍ സര്‍ക്കാരിന് സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഓഫീസ് ആവശ്യങ്ങള്‍ക്കായി വരുന്ന ഇന്ധന ചിലവ്, വൈദ്യുതി ചിലവ്, വെള്ളം എന്നിവ കുറയും.
പ്രവർത്തി സമയത്തിൽ മാറ്റം വരും
നാലാം ശനി അവധി നല്‍കുമ്പോള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തി ജോലി സമയം ക്രമീകരിക്കും. കേന്ദ്ര സർക്കാർ മാതൃകയാവും ഇതിനായി പിന്തുടരുക. നിലവിൽ 10.15 മുതല്‍ 5.15 വരെ യാണ് പൊതു സമയക്രമം.ശുപാര്‍ശ നടപ്പിലായാല്‍ ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ച് രാവിലെ 9.15 മുതല്‍ 5.15 വരെയായി ക്രമീകരിക്കും. പഞ്ചിങ് തീരുമാനം വന്നതോടെ സർക്കാർ ഓഫീസുകളിൽ കൃത്യത വർധിച്ചിട്ടുണ്ട്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തും.


