നടൻ സൽമാൻ ഖാനും പിതാവിനും ഊമക്കത്ത് വഴി വധ ഭീഷണി. സൽമാൻ്റെ പിതാവും എഴുത്തുകാരനുമായ സലിം ഖാനെ കൂടി ഉൾപ്പെടുത്തിയാണ് വധഭീഷണി. കത്തുവഴിയാണ് ഭീഷണി. ബാന്ദ്ര ബസ് സ്റ്റാൻഡ് പരിസരത്താണ് കത്ത് കണ്ടത്.
സലിം ഖാന്റെ സുരക്ഷാ ജീവനക്കാരനാണ് കത്ത് കണ്ടെത്തയത് എന്ന് പോലീസ് പറഞ്ഞു. സലിം ഖാൻ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ രാവിലെ ബസ് സ്റ്റാൻഡ് പ്രൊമനേഡിൽ നടക്കാൻ പോകാറുണ്ട്. അവർ ദിവസവും നടക്കാൻ പോകുമ്പോൾ വിശ്രമിക്കാറുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കത്ത് കണ്ടെത്തിയത്
പഞ്ചാബി ഗായകൻ മൂസാവാലെയെ ചെയ്തതുപോലെ ചെയ്യും എന്നാണ് കത്തിലുണ്ടായിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബസ് സ്റ്റാൻഡ് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിവരികയാണ്.
ഇക്കഴിഞ്ഞ മെയ് 29 നാണ് സിദ്ധു മൂസാവാല എന്ന പഞ്ചാബി ഗായകൻ ശുഭ്ദീപ് സിങ് സിദ്ധുവിനെ അജ്ഞാതർ വെടിവച്ചു കൊന്നത്. പിതാവ് നോക്കിനിൽക്കേയായിരുന്നു ആക്രമണം നടന്നത്.