ബോളിവുഡ് നടൻ സൽമാൻ ഖാൻറെ ബോഡി ഡബിൾ സാഗർ പാണ്ഡേ (50) ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. അൻപതിലധികം ചിത്രങ്ങളിൽ സൽമാൻറെ ബോഡി ഡബിളായി പ്രവർത്തിച്ചിട്ടുണ്ട്.
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ സാഗർ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ മുംബൈ ജോഗേശ്വരി ഈസ്റ്റിലുള്ള ഹിന്ദു ഹൃദയ സാമ്രാട്ട് ബാലാസാഹേബ് താക്കറെ ട്രോമ കെയർ മുനിസിപ്പൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും രക്ഷിക്കാനായില്ല.
കുഛ് കുഛ് ഹോതാ ഹേയിൽ സൽമാൻ ഖാന്റെ ബോഡി ഡബിളായി അഭിനയിച്ചാണ് ബോളിവുഡ് സിനിമയിലേക്കെത്തിയത്. തുടർന്ന് ട്യൂബ് ലൈറ്റ്, ബജ്‍രംഗി ഭായിജാൻ, ദബാങ് തുടങ്ങിയ ചിത്രങ്ങളിൽ സൽമാന്റെ ബോഡി ഡബിളായെത്തി.


