ലോകപ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ന്യൂയോര്‍ക്കില്‍ ആക്രമണം. കഴുത്തിൽ കുത്തേറ്റ അദ്ദഹത്തെ ഉടൻ ഹെലിക്കോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. ന്യൂയോര്‍ക്കിലെ ഷെതാക്വ ഇന്‍സ്റ്റിട്യൂഷനില്‍ സല്‍മാന്‍ റുഷ്ദിയെ സദസ്സിന് മുന്നില്‍ പരിചയപ്പെടുത്തുന്നതിനിടെയാണ് ആക്രമണം.
ആക്രമണത്തെ തുടര്‍ന്ന് സല്‍മാന്‍ റുഷ്ദി നിലത്ത് വീണു. കഴുത്തിലും മുഖത്തും കുത്തേറ്റതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ചടങ്ങിൻ്റെ മോഡറേറ്റർക്കും ശിരസിൽ കുത്തേറ്റു. ഇന്ത്യൻ സമയം രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. 2500 ഒളം പേർ തിങ്ങിയ ഹാളിലാണ്.
സമ്മര്‍ടൈം ലക്ചര്‍ സീരീസിന് പ്രശസ്തമാണ് ഷടാക്വ ഇന്‍സ്റ്റിട്യൂഷന്‍. ന്യൂയോര്‍ക്കില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയാണ്. റുഷ്ദി നേരത്തേയും ഇവിടെ പ്രഭാഷണം നടത്തിയിട്ടുണ്ട്. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സല്‍മാന്‍ റുഷ്ദിയുടെ ‘സറ്റാനിക് വേഴ്‌സസ്’ എന്ന പുസ്തകത്തിന്റെ പേരില്‍ 1988 മുതല്‍ അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. 1988-ല്‍ ഇറാന്‍ പുസ്തകം നിരോധിക്കുകയും ചെയ്തിരുന്നു. ഇറാനിൽ നിന്നുള്ള ഗ്രൂപ്പുകൾ സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്തുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു പുസ്തകത്തിന്റെ നിരോധനം.
ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് പൗരനുമായ റുഷ്ദി 20 കൊല്ലമായി യുഎസിലാണ് താമസിക്കുന്നത്. 1975 ലാണ് അദ്ദേഹത്തിന്റെ ആദ്യ നോവല്‍ .1981 ല്‍ പുറത്തിറങ്ങിയ ‘മിഡ് നൈറ്റ്‌സ് ചില്‍ഡ്രന്‍’ എന്ന പുസ്തകത്തിന് ബുക്കര്‍ സമ്മാനം ലഭിച്ചു. ‘സറ്റാനിക് വേഴ്‌സസ്’ എന്ന പുസ്തകത്തിന്റെ പേരില്‍ വിമര്‍ശം നേരിട്ട റുഷ്ദി പൊതുവിടങ്ങളില്‍ നിന്ന് മാറി നിന്നിരുന്നു.
