‘വംശീയശുദ്ധി’യെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സർക്കാർ പദ്ധതി. ഇതിനായി സാംസ്‌കാരിക മന്ത്രാലയം ഒരുങ്ങുന്നെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിസര്‍ക്കാരിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘വംശീയമായ ശുദ്ധി’ പഠിക്കാനായി മുമ്പ് ഒരു രാജ്യം, സാംസ്‌കാരിക മന്ത്രാലയത്തിന് രൂപം നല്‍കിയതിൻ്റെ അന്ത്യം ശുഭകരമായിരുന്നില്ല എന്ന് അദ്ദേഹം ഒർമ്മപ്പെടുത്തി. ഹിറ്റ്ലറുടെ പദ്ധതിയെ മുൻ നിർത്തിയാണ് പരാമർശം.
പ്രധാനമന്ത്രി, ഇന്ത്യ ആവശ്യപ്പെടുന്നത് ‘വംശീയമായ ശുദ്ധി’യല്ല. തൊഴില്‍ സുരക്ഷയും സാമ്പത്തിക അഭിവൃദ്ധിയുമാണ്- തുടർന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
സാംസ്‌കാരിക മന്ത്രാലയം ഇന്ത്യക്കാരുടെ ‘വംശീയശുദ്ധി’യെ കുറിച്ച് പഠിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം