‘ഹൃദയം പറയുന്നത് മെസ്സി എന്നാണ്. എന്നാൽ എംബാപ്പെയുടെ കളി കാണുക രസമാണ്’-ഷാരൂഖ് ട്വീറ്റ് ചെയ്തു. ‘ലോകകപ്പ് ഫൈനലില്‍ നിങ്ങള്‍ ആരെയാണ് പിന്തുണയ്ക്കുന്നത്?’ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഷാരൂഖ്.
എല്ലാ ഫുട്‌ബോള്‍ ആരാധകരും കാത്തിരിക്കുന്ന നിമിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. എല്ലാ കണ്ണുകളും ഖത്തറിലെ ലുസെയ്ല്‍ സ്‌റ്റേഡിയത്തിലാണ്. ഇന്ത്യന്‍ സമയം ഞായറാഴ്ച്ച രാത്രി 8.30ന് അര്‍ജന്റീനയും ഫ്രാന്‍സും കലാശക്കളിയില്‍ മുഖാമുഖം വരും.
ആരായിരിക്കും ലോകചാമ്പ്യന്‍മാര്‍? ആ ചര്‍ച്ചയാണ് ഇപ്പോള്‍ ലോകത്തെ ചൂടുപിടിപ്പിക്കുന്നത്.