വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമയിൽ അഭിനയിച്ച അഞ്ജലിയും ആദിത്യൻ ചന്ദ്രശേഖറും വിവാഹിതരാവുന്നു.
ഹൃദയത്തിൽ അഞ്ജലി അവതരിപ്പിച്ച സെൽവി ശ്രദ്ധനേടിയിരുന്നു. ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് ആദിത്യൻ ചന്ദ്രശേഖർ.
ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. ‘ഞങ്ങള്‍ പ്രണയത്തിലായതാണോ അല്ലെങ്കില്‍ പ്രണയം ഞങ്ങളെ തിരഞ്ഞെടുത്തതോ?’ എന്നു കുറിച്ചുകൊണ്ടാണ് ആദിത്യനുമൊപ്പമുളള ചിത്രം അഞ്ജലി പങ്കുവച്ചത്.
സംവിധാനരംഗത്തും മികവു തെളിയിച്ച കലാകാരനാണ് ആദിത്യൻ ചന്ദ്രശേഖര്‍. ആവറേജ് അമ്പിളി എന്ന വെബ് സീരിസ് ആദിത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. അനു കെ അനിയൻ നായകനായ സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്ന വെബ് സീരീസിന്റെ കഥയും തിരക്കഥയും ആദിത്യനായിരുന്നു. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത നാളെയാണ് മംഗലം എന്ന ഗാനത്തിന്റെ തിരക്കഥയും ആദിത്യനാണ്. അഞ്ജലിയാണ് ഇതിലെ മുഖ്യകഥാപാത്രം.


