Friday, February 20, 2026

ഹോട്ടലുകളിലെ സർവീസ് ചാർജ് നിയമ വിരുദ്ധം

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് നിമയപരമല്ലെന്ന് മുന്നറിയിപ്പ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്കേർപ്പെടുത്തി.

മറ്റു പേരുകളിലും സർവീസ് ചാർജ് ഈടാക്കരുത്. ഭക്ഷണത്തിനൊപ്പം ബില്ലിൽ ചേർത്ത് സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും തരത്തിൽ സർവീസ് ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർദേശ പ്രകാരം 1915 എന്ന നമ്പറിൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ പരാതിപ്പെടാം.

സർവീസ് ചാർജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് ഹോട്ടൽ/ റെസ്റ്റോറന്റ് ഉടമകൾ വ്യക്തമാക്കണം. ഇത് ബില്ലിൻ്റെ ഭാഗമായി നൽകേണ്ടതല്ല.
സർവീസ് ചാർജ് ആവശ്യപ്പെടാനോ സ്വമേധയാ ചാർജ് വർധിപ്പിക്കാനോ പാടില്ലെന്നും നിർദേശത്തിൽ പറയുന്നുണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...