ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം രൂപപെട്ടതോടെ സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത. വേനൽ മഴയായതിനാൽ കരുതിയിരിക്കണം.
കഴിഞ്ഞ് ദിവസവും ശക്തമായ മഴ ലഭിച്ചിരുന്നു. വേനൽ മഴ കുറവായ മലബാർ പ്രദേശങ്ങളിലും ഈ മഴ കോരി ചൊരിഞ്ഞത് ആശ്വാസമായി.