മണ്ണെണ്ണ വിലയിൽ ചരിത്രത്തിലെ ഏറ്റവും വലയി വില വർധനവ് വരുത്തി കേന്ദ്ര സർക്കാർ. ലിറ്ററിന് ഈ മാസം 22 രൂപ വർധിക്കും. ഇതോടെ ലിറ്ററിന് 59 രൂപയായിരുന്നത് 81 രൂപയായി വർധിക്കും. മൊത്ത വ്യാപാര വില 77 രൂപയായി ഉയര്‍ന്നു.
കേരളത്തെ പാഠം പഠിപ്പിക്കാൻ

വിലവർധനവിന് പുറമെ കേരളത്തിന് ഇരുട്ടടിയും കേന്ദ്രം വക കിട്ടി. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം വെട്ടികുറച്ചു. മത്സ്യ ബന്ധന മേഖല ഉൾപ്പെടെ മണ്ണെണ്ണയെ ആശ്രയിക്കുന്നവർക്ക് ഇത് കടുത്ത വെല്ലുവിളിയാവും. കൊറോണ കാലത്തിൻ്റെ പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള പ്രതീക്ഷകൾക്കിടയിലാണ് കേന്ദ്രത്തിൻ്റെ നടപടി.
എണ്ണകമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയിലാണ് വര്‍ധനവ്. മറ്റ് നികുതികള്‍ ഉള്‍പ്പെടാതെ ലിറ്ററിന് 70 രൂപയില്‍ അധികമാണ്. ഇത് റേഷന്‍ കടകളില്‍ എത്തുമ്പോള്‍ 81 രൂപയാകും.
ഒരു വര്‍ഷം മുന്‍പ് വില 28 രൂപയായിരുന്നു. വില വര്‍ധനവ് ഗണ്യമായി കൂടുമ്പോള്‍ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
2025ഓടെ മണ്ണെണ്ണ വിതരണം പൂര്‍ണമായി നിര്‍ത്തുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നാണ് വില വര്‍ധനവും ഒപ്പം വിഹിതം വെട്ടിക്കുറച്ചതും സൂചിപ്പിക്കുന്നതെന്ന് മണ്ണെണ്ണ വ്യാപാരികള്‍ പറയുന്നത്. കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാതെയാണ് നേരെ എതിരായി വില വര്‍ധനവും ഒപ്പം വിഹിതം വെട്ടിക്കുറച്ചതും.