2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അനുവദിച്ച സമയം സെപ്റ്റംബർ 30ന് അവസാനിക്കും. 2000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള പ്രക്രിയ ഈ വർഷം ആദ്യം മെയ് 23 ന് ആരംഭിച്ചിരുന്നു.
ഈ ആഴ്ച ആളുകൾക്ക് 2,000 രൂപ നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ ഉള്ള അവസാന അവസരമാണ്. 2000 രൂപ നോട്ടുകൾ അതത് ബാങ്കുകളിൽ നിക്ഷേപിക്കാമെന്ന് ആർബിഐ അറിയിച്ചു.
എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ ഡെപ്പോസിറ്റ് വിൻഡോ പിന്നീടുള്ള തീയതിയിലേക്ക് നീട്ടുമോ എന്നത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങളൊന്നും തത്കാലം RBI പുറത്തുവിട്ടിട്ടില്ല. അതായത്, 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനുള്ള സമയപരിധി നീട്ടുന്നത് സംബന്ധിച്ച് ആർബിഐ ഒരു വിവരവും നൽകിയിട്ടില്ല. നിലവിൽ, 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. അതിനുശേഷം, ബാങ്കുകൾ 2000 രൂപ നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യില്ല.
2023 സെപ്റ്റംബര്‍ 30-ന് ശേഷമുള്ള നടപടിക്രമങ്ങൾ അല്ലെങ്കിൽ പ്രചാരത്തിൽ നിന്ന് തിരികെ വരുന്ന 2000 രൂപ നോട്ടുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി സമയപരിധി നീട്ടൽ നടത്തുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് 2023 മെയ് 22-ന് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഇപ്പോൾ വ്യക്തതയില്ല.


