നേപ്പാളില്‍ ശക്തമായ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായതിന് പിന്നാലെ ന്യൂഡല്‍ഹിയും കിടുങ്ങി. ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും പ്രകമ്പനം എത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.25 നും 2.51-നുമാണ് നേപ്പാളില്‍ ഭൂചലനമുണ്ടായത്. ആദ്യ ചലനം റിക്ടര്‍ സ്‌കെയിലില്‍ 4.6ഉം രണ്ടാമത്തേത് 6.2ഉം രേഖപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ, ഹാപുര്‍, അംറോഹ, ഉത്തരാഖണ്ഡിലെ വിവിധപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പ്രകമ്പനമുണ്ടായി.


