Sunday, August 17, 2025

നോക്കു കൂലി സംഘർഷം; ലീഗിൻ്റെ പ്രകടനത്തിലേക്ക് സി ഐ ടിയു സംഘം ഇരച്ചു കയറി

കണ്ണൂർ മാതമംഗലത്ത് നോക്കു കൂലി തർക്കത്തെ തുടർന്ന് സംഘർഷം. ലീഗിന്റെ പ്രതിഷേധ പ്രകടനത്തിലേക്ക് സിഐടിയുകാർ ഇരച്ചുകയറി. പോലീസ് നോക്കി നിൽക്കെ പ്രകടനത്തിൽ പങ്കെടുത്ത മൂന്ന് ലീഗ് പ്രവർത്തകരെ സിഐടിയു പ്രവർത്തകർ മർദിച്ചു.

സിഐടിയുക്കാർ വിലക്കിയ കടയിൽ നിന്നും സാധനം വാങ്ങിയതിന് ലീഗ് പ്രവർത്തകനായ അഫ്സലിന് ഇന്നലെ മർദനമേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ലീഗ് പ്രവർത്തകർ പ്രകടനം നടത്തിയത്.

മാതമംഗത്തെ പെയിന്റ് കടയിൽ സാധനം ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയക്കാരും കടയുടമയും തമ്മിൽ നേരത്തെ തന്നെ പ്രശ്നം ഉണ്ടായിരുന്നു. പെയിന്റ് കടയിലേക്ക് സാധനം ഇറക്കുന്നതിന് സിഐടിയുക്കാരായ ചുമട്ട്തൊഴിലാളികളെ ഒഴിവാക്കി നേരിട്ട് ഇറക്കുന്നതിന് അനുമതി ഉണ്ടായിരുന്നു. ഈ അനുമതിയുമായി കടയിലേക്ക് സാധനം ഇറക്കിയ ഉടമയേയും ഉടമയുടെ ബന്ധുക്കളേയും ഒരുപറ്റം സിഐടിയുക്കാർ മർദിച്ചിരുന്നു. ഇതായിരുന്നു സംഭവങ്ങളുടെ തുടക്കം.

നേരിട്ട് സാധനം ഇറക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിട്ടു വീഴ്ചയും ഇല്ല എന്നും കയറ്റിറക്ക് തൊഴിൽ ചെയ്യുന്ന സിഐടിയു പ്രവർത്തകർക്ക് അതിന് അനുമതി വേണമെന്നും ആവശ്യപ്പെട്ട് കടക്കു മുമ്പിൽ സമരം ആരംഭിക്കുകയായിരുന്നു. സമരം നടക്കുന്നതിനിടയിൽ അഫ്സൽ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുകയായിരുന്നു. ഇത് പിന്നീട് സിഐടിയു പ്രവർത്തകർ ചോദ്യം ചെയ്യുകയും പ്രശ്നം ഉണ്ടാവുകയും ചെയ്തു. പിന്നാലെ ഒരു സംഘം ആളുകൾ അഫ്സലിനെ ആക്രമിക്കുകയും ചെയ്തു. തുടർന്ന് ഇതിനെതിരെയുള്ള പ്രതിഷേധമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടന്നത്. ഇതാണ് കൈയേറ്റത്തിൽ കലാശിച്ചത്. 

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....