Sunday, August 17, 2025

ഒരു സ്ത്രീ എന്ന നിലയിൽ ചൂഷണം ചെയ്യപ്പെട്ടു, മൂന്നു പുരുഷൻമാർ ഇപ്പോൾ അധിക്ഷേപിക്കയാണെന്നും വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്

എം. ശിവശങ്കര്‍ ഐ.എ.എസിനെതിരേ കടുത്ത വിമര്‍ശനവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ഒരു സ്ത്രീ എന്ന നിലയില്‍ തന്നെ ചൂഷണം ചെയ്ത് നശിപ്പിച്ചു. ശിവശങ്കർ രചിച്ച അശ്വാത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിലാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ

എന്നെ നശിപ്പിച്ചതിലും ഇങ്ങനെയാക്കിയതിലും ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ട്. മൂന്ന് വര്‍ഷമായി ശിവശങ്കര്‍ ജീവിതത്തിൻ്റെ ഭാഗമാണ്. അനൗദ്യോഗിക കാര്യങ്ങള്‍ മാത്രമേ അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നുള്ളു.

വിവാദം വന്നതിന് പിന്നാലെ തന്നെ ഭർത്താവ് ഉപേക്ഷിച്ച് പോയി. ഭർത്താവും കേസിലെ ഒന്നാം പ്രതി സരിത്തിന്റെ കുടുംബവും ശിവശങ്കരനും ചേർന്ന് തനിക്കെതിരെ ഒരുപാട് കാര്യങ്ങൾ പറയുകയാണ്. ഒരു സ്ത്രീയെ കിട്ടുമ്പോൾ എന്തെങ്കിലും പറഞ്ഞ് ക്ലോസ് ചെയ്യാമെന്ന് കരുതരുത്. അതൊന്നും ശരിയല്ലെന്നും അവർ പറഞ്ഞു.

ആത്മകഥ ഞാനും എഴുതിയാല്‍ ശിവശങ്കറിനെക്കുറിച്ച് പലതും എഴുതേണ്ടിവരുമെന്നും ഒരുപാട് രഹസ്യങ്ങള്‍ വെളിയില്‍വരുമെന്നും അവര്‍ പറഞ്ഞു. ഐടി വകുപ്പില്‍ സ്വപ്നക്ക് ജോലി വാങ്ങി നല്‍കിയത് താനല്ലെന്ന പുസ്തകത്തിലെ പരാമര്‍ശവും അവര്‍ തള്ളി. കോൺസുലേറ്റിൽ നിന്ന് എന്നോട് മാറാൻ പറഞ്ഞതും സ്പേസ് പാർക്കിൽ ജോലി ശരിയാക്കിയതും അദ്ദേഹമാണെന്നും സ്വപ്ന പറഞ്ഞു.

ഒരു ഫോണ്‍വിളി കൊണ്ടാണ് നിയമനം ഉറപ്പിച്ച് തന്നത്. ഒരു അഭിമുഖം പോലും ഇല്ലായിരുന്നു. ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായ ആള്‍ക്ക് എങ്ങനെയാണ് തൻ്റെ നിയമനത്തേക്കുറിച്ച് അറിയില്ലെന്ന് പറയാന്‍ സാധിക്കുന്നതെന്നും സ്വപ്ന പറഞ്ഞു.

അദ്ദേഹവുമായി അടുപ്പത്തിലായിരുന്ന കാലത്ത് ശിവശങ്കരൻ പറഞ്ഞതിനപ്പുറം താനൊന്നും ചെയ്തിട്ടില്ല. അദ്ദേഹം പറയുന്നത് കണ്ണടച്ച് അതേപോലെ ചെയ്യുമായിരുന്നു. ആ കാലത്ത് എന്റെ ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തിനറിയാം.

ഐ ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യം ഇല്ല. ഐ ഫോണുകള്‍ യൂണിടാക് സ്‌പോണ്‍സര്‍ ചെയ്തായിരുന്നു. അതിലൊന്ന് ശിവശങ്കറിന് നല്‍കാന്‍ പറഞ്ഞാണ് തന്നത്. അന്ന് അദ്ദേഹം അത് വാങ്ങിച്ചില്ല. പിന്നീട് അദ്ദേഹത്തിന് സാങ്കേതിക പ്രശ്‌നം ഉണ്ടായപ്പോള്‍ വിട്ടില്‍ വന്നപ്പോല്‍ ഫോണ്‍ കോടുത്തു. ജന്മദിനത്തില്‍ ഫോണ്‍ മാത്രമല്ല ഒരുപാട് സാധങ്ങള്‍ കൊടുത്തിട്ടുണ്ട്. 

ശിവശങ്കര്‍ എന്ന ഐഎഎസ് ഓഫീസറിന്റെ പ്രോട്ടോക്കോള്‍ എനിക്കറിയില്ല. ശിവശങ്കര്‍ എന്ന കുടുംബ സുഹൃത്തിന് വേണ്ടി കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ ജന്മദിനത്തിലും പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ട്, സമ്മാനങ്ങള്‍ നല്‍കാറുണ്ട്. ഒരു ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട ആവശ്യമില്ല. കൊടുക്കാൻ പറഞ്ഞ് ഏല്പിച്ചതാണ്, അത് എൻ്റെ കൈയില്‍ വെച്ച് കൈമാറി. അദ്ദേഹത്തിന് ആവശ്യം വന്നപ്പോഴാണ് എടുത്തത്. 

മൂന്ന് വര്‍ഷമായി തന്റെ ജീവിതത്തിന്റേയും കുടുംബത്തിന്റെയും മാറ്റിനിര്‍ത്താനാകാത്ത ഒരു പ്രധാന അംഗമായിരുന്നു അദ്ദേഹം. തന്റെ അച്ഛനടക്കം എല്ലാം തുറന്ന് സംസാരിക്കുമായിരുന്നു. കണ്ണടച്ച് വിശ്വസിച്ച് തന്നെയായിരുന്നു ശിവശങ്കര്‍ പറയുന്നത് കേട്ട് ജീവിച്ചത്.

തന്നെ ഒരു സ്ത്രീ എന്ന നിലയില്‍ ചൂഷണം ചെയ്ത് മാനിപ്പുലേറ്റ് ചെയ്ത് നശിപ്പിച്ചു എന്ന് സ്വപ്ന സുരേഷ് പറഞ്ഞു. അതില്‍ ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ടെന്നും ആരോപിച്ചു.

വിവാദങ്ങൾക്ക് പിന്നാലെ ബന്ധം ഉപേക്ഷിച്ച് പോയ ഭർത്താവ് തന്നെ ആക്ഷേപിക്കുകയാണ് ഇപ്പോൾ. എന്റെ ഭർത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി ജീവിതവും മക്കളെയും ഭർത്താവിനെയും നോക്കിയത്.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....