കോവിഡ് മഹാമാരിയെ തുടർന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ രാജ്യത്ത് ഇളവുകൾ ഏർപ്പെടുത്തി തുടങ്ങി. രോഗ ഭീതിയുടെ കാഠിന്യം കുറഞ്ഞതോടെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. പൊതു ഇടങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ല ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.
കോവിഡ് വ്യാപനം തടയാന്‍ 2020-ലാണ് മാസ്കും കൂടിച്ചേരലുകള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിന്നത്. ആ ഉത്തരവിന്റെ കാലാവധി മാര്‍ച്ച് 25-ന് അവസാനിക്കുകയാണ്. ഇതിന് ശേഷം ഈ നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ല എന്നാണ് നിര്‍ദേശം. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് നിയന്ത്രണം നീട്ടേണ്ടതില്ല എന്ന തീരുമാനം. എന്നാൽ സ്വയം നിയന്ത്രണങ്ങൾ ആവശ്യമാണ്. പ്രത്യേകിച്ചും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക്.
കേന്ദ്ര നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കേണ്ടതുണ്ട്. ഇതനുസരിച്ചാവും സംസ്ഥാനത്തും നിയന്ത്രണങ്ങളിൽ ഇളവ് നിലവിൽ വരിക.