ഇൻ്റർനെറ്റ് മുടക്കുന്നതിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്

ഇന്‍റര്‍നെറ്റ് സേവനം മുടങ്ങുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് റിപ്പോര്‍ട്ട്. ആക്‌സസ് നൗവും കീപ് ഇറ്റ് ഓണും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് ഇന്‍റര്‍നെറ്റ് സേവനം മുടങ്ങുന്ന കാര്യത്തിൽ ഇന്ത്യ മുന്നില്‍ എത്തുന്നത്. 2021ല്‍ ഇന്ത്യയില്‍ വിവിധ ഇടങ്ങളിലായി 106 ഇന്റർനെറ്റ്ഷട്ട്‌ഡൗൺ നടപ്പാക്കി

മ്യാൻമാറാണ് രണ്ടാം സ്ഥാനത്ത്. 15 ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകളാണ് 2021ൽ ഇവര്‍ നടത്തിയത്. തുടർന്ന് വരുന്നത് സുഡാനും ഇറാനുമാണ്. ഇരു രാജ്യങ്ങളും അഞ്ച് തവണ ഇന്‍റര്‍നെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തി.

“ഇന്ത്യയില്‍ 2021ൽ 106 ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകളാണുണ്ടായത്. ആഗോളതലത്തിൽ തുടർച്ചയായ നാലാം വർഷവും ഏറ്റവും കൂടുതൽ ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകള്‍ നടന്ന രാജ്യമായി ഇന്ത്യ മാറി. ജമ്മു കാശ്മീരിലാണ് ഇതിൽ 85 എണ്ണവും.” – റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്‍റര്‍നെറ്റ് വിച്ഛേദിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം വര്‍ഷങ്ങള്‍ കഴിയുംതോറും കൂടുകയാണ്.

ഇന്ത്യയിലെ കേന്ദ്ര, സംസ്ഥാന, ജില്ലാതല അധികൃതരുടെ നിർദേശപ്രകാരമുണ്ടായ ഇന്റർനെറ്റ് ഷട്ട്ഡൗൺ 1,157 മണിക്കൂർ നീണ്ടുനിന്നിട്ടുണ്ടെന്നാണ് ഇന്റർനെറ്റ് സ്ഥാപനമായ ടോപ്പ് 10 വിപിഎന്‍ വെളിപ്പെടുത്തുന്നത്. 583 മില്യൺ ഡോളറിന്റെ നഷ്ടമാണ് 2021ൽ മാത്രം ഇതുണ്ടാക്കിയത്. 59.1 ദശലക്ഷം ആളുകളെ ഇത് ബാധിച്ചിട്ടുണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...