ട്രൂകോളര്‍ പോലുള്ള ആപ്പുകളുടെ സാന്നിധ്യം ഒഴിവാക്കി ഫോൺ നമ്പർ എടുത്തയാളുടെ പേര് വിവരങ്ങൾ കാൾ ചെയ്യുമ്പോൾ പ്രദർശിപ്പിക്കുന്ന പദ്ധതിയുമായി ട്രായ്. ഫോണ്‍ നമ്പര്‍ എടുക്കുമ്പോള്‍ നല്‍കിയ കെ.വൈ.സി. രേഖകളിലെ പേര് ഫോണുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പുതിയ സംവിധാനത്തിനുള്ള സാധ്യത ട്രായ് പരിഗണിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രായ് ചെയര്‍മാന്‍ പിഡി വഗേല പറഞ്ഞു.
‘ഇതിനുള്ള നിര്‍ദേശം മാത്രമാണ് ലഭിച്ചിട്ടുള്ളത്. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ആരെങ്കിലും വിളിക്കുമ്പോള്‍ കെവൈസി അടിസ്ഥാനമാക്കിയായിരിക്കും പേര് കാണിക്കുക.’ വഗേല പറഞ്ഞു.
ട്രൂകോളറിനേക്കാള്‍ കൂടുതല്‍ വിശ്വാസ്യത നല്‍കുന്നതായിരിക്കും പുതിയ സംവിധാനം. ഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ കമ്പനികള്‍ ശേഖരിച്ച രേഖകളിലെ പേരാണ് ഇതില്‍ കാണിക്കുക. നമ്പറിന്റെ യഥാര്‍ത്ഥ ഉടമയുടെ പേരായിരിക്കും ഇത്. ഓരോ വ്യക്തിയുടെയും ഫോണ്‍ കോണ്‍ടാക്റ്റ് ലിസ്റ്റ് മുഴുവന്‍ ശേഖരിച്ചെടുത്താണ് ട്രൂകോളര്‍ പോലുള്ള കോളര്‍ ഐഡി ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.