ബിജെപിയിൽ ചേരില്ലെന്ന് പി സി ജോർജ്. എൻഡിഐയുടെ ഭാഗമാകണോ എന്നതിൽ തീരുമാനം പിന്നീട് ആലോചിച്ച് ചെയ്യുമെന്നും പറഞ്ഞു. പി.സി.ജോര്‍ജ് ക്രൈസ്തവരുടെ പ്രതിനിധിയല്ലെന്ന് പറഞ്ഞ ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രസനാധിപന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ബിഷപ്പിന് അദ്ദേഹം മറുപടി നൽകി. ബിഷപ്പിനെ താൻ നികൃഷ്ട ജീവിയെന്ന് വിളിച്ചിട്ടില്ല. അങ്ങനെ വിളിച്ചവരുടെ കൂട്ടത്തിൽ നിക്കരുതെന്ന് പറയുകയാണ് ചെയ്തത് എന്നും പി സി ജോർജ് പറഞ്ഞു.
കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന ഹർജി പി സി ജോർജ് പിൻവലിച്ചു. ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹർജി പിൻവലിക്കുന്നതെന്നാണ് വിശദീകരണം. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ അദ്ദേഹം സമീപിച്ചിരുന്നു. വിദ്വേഷപ്രസംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറെന്ന് അറിയിച്ചിട്ടുണ്ട്. രണ്ടു തവണ നൊട്ടീസ് നൽകിയിട്ടും ഒഴിഞ്ഞു മാറുകയായിരുന്നു.
ആരോഗ്യ പ്രശ്നങ്ങളാലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലും ആണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തതെന്ന് പി സി ജോർജ് നൽകിയ കത്തിൽ പറയുന്നുണ്ട്. സമയവും സ്ഥലവും മുൻകൂട്ടി അറിയിച്ചാൽ ഉപകാരമാകുമെന്നും പൊലീസിന് നൽകി കത്തിൽ പി സി ജോർജ് പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അറിയിച്ച് പൊലീസ് പി സി ജോർജിന് കത്ത് നൽകിയെങ്കിലും ഹാജരാകാനില്ലെന്ന് വ്യക്തമാക്കിയ ജോർജ് തൃക്കാക്കരയിൽ എൻ ഡി എയുടെ പ്രചാരണത്തിനെത്തുകയായിരുന്നു.
പി സി ജോർജ് യേശുദേവനെ പോലെയെന്ന് സ്ഥാനാർത്
ഇതിനിടെ പി.സി.ജോര്‍ജ് കുരിശില്‍ തറക്കപ്പെട്ട യേശുദേവനെ പോലെയാണെന്ന് തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. പി.സി.ജോര്‍ജ് നല്ലൊരു ജനപ്രതിനിധിയാണ്. 30 കൊല്ലത്തോളം നിയമസഭയിലെ നിറ സാന്നിധ്യമായിരുന്നു. യൂദാസിന്റെ റോളില്‍ വി.ഡി.സതീശനും പിണറായിയും ഒന്നിച്ച് പി.സി.ജോര്‍ജിനെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു


