തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളുകളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് പൊലീസ്. ആര്യങ്കോട് പൊലീസാണ് വിമർശനങ്ങൾക്ക് പിന്നാലെ സ്വമേധയാ കേസെടുത്തത്.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം. ആയുധ നിയമപ്രകാരമാണ് കേസ്. സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയ്ക്ക് ശ്രമിച്ചെന്ന കുറ്റവും സംഘാടകര്‍ക്കെതിരെ ചുമത്തി.
കീഴാറൂർ സരസ്വതി വിദ്യാലയത്തിൽ ദിവസങ്ങൾ നീണ്ട ദുർഗാവാഹിനി ആയുധ പരിശീലന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചാണ് വാളേന്തി പ്രകടനം നടന്നത്. പഥസഞ്ചലനത്തിന് മുന്നിലും പിന്നിലുമായി എട്ടു വാളുകൾ തോളിൽ വച്ചു കൊണ്ടാണ് വനിതകൾ പ്രകടനം നടത്തിയത്.
പഠനശിബിരത്തിന്റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടികളടക്കം ചേര്‍ന്ന് വാളുമേന്തി ‘ദുര്‍ഗാവാഹിനി’ റാലി നടത്തുകയായിരുന്നു.


