ഒരു മാസത്തിലേറെ നീണ്ട ചൂടൻ പ്രചാരണങ്ങൾക്കൊടുവിൽ വിധിയെഴുതി തൃക്കാക്കരയിലെ വോട്ടർമാർ. പോളിങ് സമയം പൂര്‍ത്തിയായപ്പോള്‍ 68.75 ശതമാനം പേര്‍ വോട്ട് ചെയ്തു. 1,96,805 വോട്ടര്‍മാരില്‍ 1,35,320 പേരാണ് വോട്ടു ചെയ്തത്. വെള്ളിയാഴ്ചയാണ് ഫലം അറിയുക
രാവിലെ മുതല്‍ കനത്ത പോളിങാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തിയത്. പോളിങ് ശതമാനം ഉയരുന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെട്ടത്.