സിനിമാ നിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രസി (FIPRESCI) ഇന്ത്യൻ ഘടകം ഏർപ്പെടുത്തിയ രണ്ടാം സത്യജിത് റായ് പുരസ്ക്കാരം നേടിയ ഷൺമുഖദാസിനെ ആദരിച്ചു. തൃശ്ശൂർ നവചിത്ര ഫിലിം സൊസൈറ്റി സ്നേഹ സംഗമ വേദിയിലായിരുന്നു ആദരം.
സംവിധായകനായ കെ.പി. കുമാരൻഅനുമോദന പുരസ്ക്കാരം സമർപ്പിച്ചു സംസാരിച്ചു. കവി പിഎൻ ഗോപികൃഷ്ണൻ, സംവിധായകൻ പ്രിയനന്ദനൻ, ചിന്തകനും കഥാകാരനുമായ കെ. അരവിന്ദാക്ഷൻ, തൃശ്ശൂർ വിബ്ജിയോർ അന്താരാഷ്ട ചലച്ചിത്രോത്സവത്തിന്റെ അമരക്കാരൻ ഫാദർ ബെന്നി ബെനഡിക്റ്റ്, സാമൂഹ്യ പ്രവർത്തകയായ ഷീബ അമീർ, ചലച്ചിത്ര പ്രവർത്തകനായ ബിൻസാദ് സംസാരിച്ചു.
സിനിമാ നിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രസിയുടെ ഇന്ത്യൻ ഘടകം ഏർപ്പെടുത്തിയ രണ്ടാം സത്യജിത് റായ് പുരസ്കാരം നേടി.1999ല്‍ മികച്ച film critic നുള്ള ദേശീയ പുരസ്കാരം ലഭിച്ചു. സത്യജിത്റേയുടെ സിനിമകളെ കുറിച്ചുള്ള പുസ്തകത്തിന് 1996ല്‍ സംസ്ഥാന പുരസ്കാരം, 97ലും 2006ലും സിനിമയെ കുറിച്ചുള്ള മികച്ച പുസ്തകത്തിന് ക്രിടിക് അവാര്‍ഡ്, 2013ല്‍ മികച്ച സിനിമാലേഖനത്തിന് സംസ്ഥാന പുരസ്കാരം, മികച്ചസാഹിത്യനിരൂപണത്തിന് അക്കാദമിയുടെ വിലാസിനി പുരസ്കാരം , ജിഎന്‍ പിള്ള എന്‍ഡോവ്മെന്‍റ്, കോഴിക്കോടന്‍ പുരസ്കാരം.


