കൊൽക്കത്തയിൽ ഇനി മുതൽ 10 മിനിറ്റിനുള്ളിൽ മദ്യം വീട്ടിലെത്തും. ഹൈദരാബാദിൽ നിന്നുള്ള ‘ബൂസി’ എന്ന സ്റ്റാർട്ടപ്പാണ് കൊൽക്കത്തയിൽ ദ്രുത സേവന വാഗ്ദാനവുമായി എത്തിയത്. സേവനത്തിന് പശ്ചിമ ബംഗാൾ സ്റ്റേറ്റ് എക്സൈസ് വകുപ്പിൽ നിന്ന് അനുമതി ലഭിച്ചു.
അടുത്തുള്ള മദ്യശാലകളിൽ നിന്ന് ഉൽപ്പന്നങ്ങൾ എടുത്ത് ഉപഭോക്താവിന് എത്തിക്കുന്ന ഒരു സപ്ലൈ അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമാണ് ബൂസി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യത പ്രയോജനപ്പെടുത്തിയാണ് വിതരണ ശൃഖല മുറിയാതെ കാക്കുന്നതെന്ന് കമ്പനി അറിയിച്ചു.
10 മിനിറ്റിനുള്ളിൽ മദ്യം വിതരണം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് ഇതെന്നാണ് വിശദീകരണം
മദ്യത്തിന്റെ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നീക്കാൻ സംവിധാനവും ഉണ്ടെന്ന് കമ്പനി സിഇഒയും സഹസ്ഥാപകനുമായ വിവേകാനന്ദ ബാലിജെപള്ളി പറഞ്ഞു.