മൊബൈൽ ഫോണിൽ പാട്ട് റെക്കോഡ് ചെയ്യാൻ സമ്മതിക്കാത്തതിന് പിണങ്ങി വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കൊല്ലം ജില്ലയിലാണ് പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയത്. ഫോണിൻ്റെ അമിത ഉപയോഗം വിലക്കിയതിന് തുടർച്ചയായാണ് കുട്ടി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.
പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ശിവാനി പാട്ട് പാടി മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്യുന്നത് പതിവായിരുന്നു. എന്നാല്‍ സ്കൂള്‍ തുറന്നതോടെ വീട്ടുകാര്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം വിലക്കി. ഇതോടെ കുട്ടി ഏറെ നിരാശയിലായിരുന്നു. കഴിഞ്ഞദിവസം വിദേശത്തുള്ള അച്ഛന് വിളിച്ചപ്പോഴും ശിവാനി ഇക്കാര്യം പറഞ്ഞിരുന്നു. കൊറോണ കാരണം വീട്ടിലായതിനാൽ മൊബൈൽ നിരന്തരം സ്വാതന്ത്ര്യത്തോടെ ഉപയോഗിച്ച് വന്നതാണ്.
മൊബൈല്‍ ഫോണ്‍ നല്‍കണമെന്നും പാട്ട് റെക്കോഡ് ചെയ്യണമെന്നുമായിരുന്നു കുട്ടി അച്ഛനോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് കഴിഞ്ഞദിവസം അമ്മ വീണ്ടും മൊബൈല്‍ഫോണ്‍ നല്കി. എന്നാല്‍ അല്പസമയത്തിന് ശേഷം ഇത് തിരികെവാങ്ങുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ശിവാനി ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചതെന്നും പോലീസ് പറഞ്ഞു.
കുട്ടിയുടെ മൃതദേഹം കൊല്ലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


