ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ആരംഭിക്കാനിരിക്കെ ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്ത്. രാഹുലിന് പരമ്പര നഷ്ടമാകുന്നതോടെ ക്യാപ്റ്റനായി ഋഷഭ് പന്തിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പരമ്പര ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണ് സംഭവ പരമ്പര
വലത് തുടയ്ക്കേറ്റ പരിക്കാണ് രാഹുലിന് പരമ്പരയുടെ അവസാന നിമിഷത്തിൽ വിനയായത്.
കുൽദീപ് യാദവിനും പരമ്പര നഷ്ടം
വലത് കൈക്ക് പരിക്കേറ്റ സ്പിന്നര്‍ കുല്‍ദീപ് യാദവിനും പരമ്പര നഷ്ടമാകും. നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ കൈക്കാണ് പരിക്ക്. അഞ്ച് ട്വന്റി 20 മത്സരങ്ങള്‍ അടങ്ങുന്നതാണ് പരമ്പര. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവരടക്കമുള്ളവര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ യുവതാരങ്ങളുമായാണ് ഇന്ത്യ പരമ്പരയ്‌ക്കൊരുങ്ങുന്നത്.
ടീം: ഋഷഭ് പന്ത് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, വെങ്കിടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.


