കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പരിശോധന വ്യാപകമാക്കണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
24 മണിക്കൂറിനിടെ കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് പോസറ്റീവ് റിസൾട്ടുകൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആകെ റിപ്പോര്‍ട്ട് ചെയ്ത 7240 കേസുകളില്‍ 81 ശതമാനവും ഈ നാല് സംസ്ഥാനങ്ങളിലാണെന്നും കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷന് പറഞ്ഞു.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേസുകള്‍ വര്‍ധിക്കുന്ന പ്രദേശങ്ങളില്‍ നീരക്ഷണം ശക്തമാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ഇത്തരം സംസ്ഥാനങ്ങളിലാണ് ഇപ്പോഴും കാര്യക്ഷമമായ പരിശോധനയും വിവര ശേഖരണവും നിലനിൽക്കുന്നത്.
കഴിഞ്ഞ നാല് മാസമായി രാജ്യത്തെ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി കേസുകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം കേസുകള്‍ ഇരട്ടിയായി വര്‍ധിച്ചു. അതേസമയം, ആശുപത്രികളില്‍ ചികിത്സ തേടുന്ന കോവിഡ് രോഗികളുടെ എണ്ണം ഉയരാത്തതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍ പറയുന്നു. കേരളത്തിലാണ് ഇപ്പോൾ നാമമാത്രമായി എങ്കിലും മാസ്ക് ഉപയോഗിക്കുന്നത്.


