Sunday, February 22, 2026

ഉദയ്പുര്‍;പ്രതികള്‍ക്ക് വിദേശ ബന്ധമെന്ന് മുഖ്യമന്ത്രി ഗെഹ്‌ലോത്

പ്രവാചകനിന്ദാ പരാമര്‍ശം നടത്തിയ ബിജെപി വക്താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് കൊല്ലപ്പെട്ട കനയ്യലാലിന് നിരവധി തവണ ഭീഷണിയുണ്ടായിരുന്നതായി ഭാര്യ ജഷോദ.

ഭീതി പടര്‍ത്തുകയെന്ന ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനമായിരുന്നു ഇതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി അശോക് ഗെഹ്‌ലോത് ട്വിറ്ററില്‍ കുറിച്ചു. അറസ്റ്റിലായ രണ്ടു പേരുടേയും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധവും പുറത്തുവരുന്നുണ്ടെന്ന് അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.

പോസ്റ്റിട്ടത്തിന് ശേഷം കൊലപാതക ഭീഷണി വന്നുകൊണ്ടിരുന്നു. ജോലിക്ക് പോവാന്‍ പറ്റിയിരുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കട തുറന്നപ്പോഴാണ് അക്രമണമുണ്ടായതെന്നും ഭാര്യ ജഷോദ പറഞ്ഞു.

തയ്യല്‍കടയില്‍ വസ്ത്രത്തിന് അളവെടുക്കാനെന്ന പേരില്‍ രണ്ടുപേര്‍ എത്തുകയായിരുന്നു. അളവെടുക്കുന്നതിനിടെ വലിയ കത്തി ഉപയോഗിച്ച് ആക്രമിച്ചുവെന്ന് ജഷോദ വ്യക്തമാക്കി. കൊലപാതകത്തിനിടെ കൂടെയുണ്ടായിരുന്നയാള്‍ ദൃശ്യങ്ങള്‍ വീഡിയോയില്‍ പിടിച്ച ശേഷം മോട്ടോര്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടുവെന്നും ഇവര്‍ വ്യക്തമാക്കി.

ഇതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്തു.

സംഭവവുമായി ബന്ധപ്പെട്ട് ഗോസ് മുഹമ്മദ്, റിയാസ് അക്താരി എന്നിവരെ കഴിഞ്ഞ ദിവസം രാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എ അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.

കൊലപാതകികളെ അതിവേഗം അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍മാരായ തേജ്പാല്‍, നരേന്ദ്ര, ഷൗക്കത്ത്, വികാസ്,ഗൗതം എന്നിവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് അറിയിച്ചു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...