എറണാകുളം സൗത്തിലെ സ്വകാര്യ ലോഡ്ജില്‍ രണ്ട് പെണ്‍കുട്ടികളെ അവശനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി വൈകിയാണ് പെണ്‍കുട്ടികളെ ലോഡ്ജ് മുറിയില്‍ അവശനിലയില്‍ കണ്ടത്.
തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അബോധാവസ്ഥയിലുള്ള ഒരാള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കോഴിക്കോട് സ്വദേശികളാണ് ഇവരെന്നാണ് സൂചന.
കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. അന്വേഷണം നടക്കുന്നു.


