തിരുവനന്തപുരം എ.കെ.ജി സെൻ്ററിന് നേരെ ബോംബേറ്. ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത്. രാത്രി 11 30 ഓടെയാണ് സംഭവം. ബോംബെറിയുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
എ കെ ജി സെൻ്ററിന് ചേർന്ന് കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്ന് സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബെറിയുന്ന രംഗമാണ് സി.സി.ടി.വിയില്‍ കാണാനാകുന്നത്.
എ.കെ.ജി സ്മാരക ഹാളിലേക്ക് പ്രവേശിക്കുന്ന ഗേറ്റിന് സമീപത്തേക്കാണ് ബോംബ് വീണത്. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, ഇപി ജയരാജന്‍, പികെ ശ്രീമതി തുടങ്ങിയ മുതിർന്ന നേതാക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ പൊലീസ് സ്ഥലത്തേക്ക് എത്തുകയാണ്
പിന്നിൽ കോൺഗ്രസ് എന്ന് ഇ പി ജയരാജൻ
ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആരോപിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മന്ത്രി ആന്റണി രാജു, പി.കെ.ശ്രീമതി, എ.എ.റഹീം എം.പി എന്നിവരടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
എകെജി സെൻ്ററിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് മന്ത്രി ആൻ്റണി രാജു പ്രതികരിച്ചു. ബോധപൂർവ്വം ദുഷ്ട ശക്തികൾ നടത്തിയ ആക്രമണമാണിത്. സംസ്ഥാനത്തെ പൊതുവികസനത്തെ തടസ്സപ്പെടുത്താനും, സമാധാന അന്തരീക്ഷം തകർക്കാനുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ആക്രമണത്തിന് പിന്നിൽ ആരെന്ന് പൊതുസമൂഹത്തിന് ഊഹിക്കാവുന്നതേയുള്ളൂ. സംഭവം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ആൻ്റണി രാജു പറഞ്ഞു.



