തകർത്ത് പെയ്യുന്നുണ്ടെങ്കിലും കണക്കുകളിൽ മഴ കുറവുതന്നെ. ജൂൺ ഒന്നുമുതൽ ജൂലൈ രണ്ടുവരെ 37 ശതമാനത്തിന്റെ കുറവുണ്ടായി. 585 മില്ലീമീറ്ററാണ് ഇക്കാലയളവിൽ ലഭിക്കേണ്ടത്. എന്നാൽ പെയ്തത് 367.8 മില്ലീമീറ്റർ.
48 വർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും മഴ കുറഞ്ഞ ജൂണാണ് കടന്നുപോയത്.
കഴിഞ്ഞവർഷവും കാലവർഷം ദുർബലമായിരുന്നു. ജൂണിൽ കാര്യമായി മഴ കിട്ടിയില്ല. അതേസമയം ജൂലൈയിൽ നന്നായി പെയ്തു. ഈ വർഷവും ഇതാവർത്തിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷകർ പറയുന്നത്.
ഈ വർഷം വേനൽമഴ തുടക്കത്തിൽ ദുർബലമായിരുന്നു.


