Friday, February 20, 2026

എസ്എസ്എൽസി കഴിഞ്ഞവർക്ക് തൊഴിലും പഠിക്കാം പ്ലസ് ടുവും ജയിക്കാം

പ്ലസ്ടു പൂർത്തിയാക്കുന്ന മുറയ്ക്ക് ഒരു സ്കിൽ സർട്ടിഫിക്കറ്റ് കൂടി നേടാൻ സഹായിക്കുന്നതാണ് വി.എച്ച്.എസ്.സി കോഴ്സുകൾ. തൊഴിൽ പഠിക്കുക മാത്രമല്ല അതിൻ്റെ അടിസ്ഥാനത്തിൽ സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അതിനുള്ള പാഠങ്ങളും കിട്ടും. സ്വദേശത്തായാലും വിദേശത്തായാലും ഒരു തൊഴിൽ കയ്യിലുണ്ടാവും.

വി എച്ച് എസ് സി എന്തൊക്കെ പഠിക്കണം, വിഷയങ്ങൾ ഏതൊക്കെ

വിഷയങ്ങൾ

ആറ് വിഷയങ്ങളാണ് പഠിക്കേണ്ടത്. ഇംഗ്ലീഷ്, ഓൺട്രപ്രണർഷിപ്പ് (entrepreneurship) ഡെവലപ്മെൻൻ്റ് എന്നീ കോഴ്സുകൾ എല്ലാവരും പഠിക്കണം. ഏതൊരു തൊഴിലിലും പ്രയോജനപ്രദമായ ആശയവിനിമയശേഷി മെച്ചപ്പെടുത്താൻ ഇംഗ്ലീഷ് സഹായകരമാകും. സ്വയംസംരംഭകരാകാൻ വേണ്ട നൈപുണികൾ രൂപപ്പെടുത്താനാണ് ഓൺട്രപ്രണർഷിപ്പ്.

കൂടാതെ മൂന്നു പരമ്പരാഗത വിഷയങ്ങളും ഒരു തൊഴിലധിഷ്ഠിത വിഷയവും ഉൾപ്പെടെ നാല് ഓപ്ഷണൽ വിഷയങ്ങളും പഠിക്കണം. ഓപ്ഷണൽ വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഏതൊക്കെ വിദ്യാലയങ്ങളിൽ തൊട്ടടുത്തായി അവ ലഭ്യമാണ് എന്ന് അറിയണം. ഇത് https://vhscap.kerala.gov.in/vhse_cms/index.php സൈറ്റിൽ തന്നെ അറിയാം

വിഷയം കോമ്പിനേഷനുകൾ

നാലു വിഷയ കോമ്പിനേഷനുകളെ വിഷയങ്ങളനുസരിച്ച് നാലു ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്.

ഗ്രൂപ്പ് എ- ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കൊപ്പം:

-പവർ ടില്ലർ ഓപ്പറേറ്റർ *അസിസ്റ്റൻറ് ഓഫ്സെറ്റ് പ്രിൻറിങ് ഓപ്പറേറ്റർ, *ഫോർവീലർ സർവീസ് ടെക്നീഷ്യൻ, *ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് ഹെൽപ്പർ, *ഡൊമസ്റ്റിക് ബയോമെട്രിക് ഡേറ്റാ ഓപ്പറേറ്റർ *ഡ്രാഫ്റ്റ്‌സ്‌ പേഴ്സൺ സിവിൽ വർക്സ്‌ *ഇലക്‌ട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷൻസ് *ഫാബ്രിക് ചെക്കർ *ഫീൽഡ് ടെക്നീഷൻ എയർ കണ്ടീഷണർ *ഫീൽഡ് ടെക്നീഷ്യൻ കംപ്യൂട്ടിങ് ആൻഡ് പെരിഫറൽസ് *ഗ്രാഫിക് ഡിസൈനർ *ചെക്കർ ഇൻലൈൻ ആൻഡ് മെഷർമെൻറ് *ജൂനിയർ സോഫ്റ്റ്‌വേർ െഡവലപ്പർ *മെഷീൻ ഓപ്പറേറ്റർ അസിസ്റ്റൻറ്-പ്ലാസ്റ്റിക്സ് പ്രോസസിങ് *ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ *പ്ലംബർ ജനറൽ *സോളാർ എൽ.ഇ.ഡി. ടെക്നീഷ്യൻ *ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ (പി.ഡബ്ല്യു.ഡി.)

ഗ്രൂപ്പ് ബി- ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കൊപ്പം:

*അസിസ്റ്റൻറ് ഫാഷൻ ഡിസൈനർ-ഫാഷൻ ഹോം ആൻഡ് മെയ്ഡപ്‌സ് * വെജിറ്റബിൾ ഗ്രോവർ * ബേബി കെയർഗിവർ *ബ്യൂട്ടി തെറാപ്പിസ്റ്റ് *​െഡയറി പ്രോസസിങ് എക്വിപ്മെൻറ് ഓപ്പറേറ്റർ *അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് പ്രൊവൈഡർ *​െഡയറി ഫാം ഓൺട്രപ്രണർ *ഡയറ്ററ്റിക് എയ്ഡ് *ഫിഷ് ആൻഡ് സീഫുഡ് പ്രോസസിങ് ടെക്നീഷ്യൻ *ഫിഷിങ് ബോട്ട് മെക്കാനിക് *ഫിറ്റ്നസ് ട്രെയിനർ *ഫ്ലോറികൾച്ചറിസ്റ്റ് *ലാബ് ടെക്നീഷ്യൻ-റിസർച്ച് ആൻഡ് ക്വാളിറ്റി കൺട്രോൾ *ഗാർഡനർ *ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് (ട്രെയിനി) *ഹാൻഡ് ഹെൽഡ് ഡിവൈസ് (ഹാൻഡ്സെറ്റ് ആൻഡ് ടാബ്‌ലെറ്റ്‌) ടെക്നീഷ്യൻ *മൈക്രോ ഇറിഗേഷൻ ടെക്നീഷ്യൻ *ഓർഗാനിക് ഗ്രോവർ *ഓർണമെൻറൽ ഫിഷ് ടെക്നീഷ്യൻ *ഷ്റിംപ് ഫാർമർ *സ്മോൾ പൗൾട്രി ഫാർമർ *ഇൻറീരിയർ ലാൻഡ്സ്കാപ്പർ *സെൽഫ് എംപ്ലോയ്ഡ് ടെയ്‌ലർ (പി.ഡബ്ല്യു.ഡി.).

ഗ്രൂപ് സി.യിൽ ഇക്കണോമിക്സ്, ഹിസ്റ്ററി, ജ്യോഗ്രഫി: കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ് (മീറ്റ് ആൻഡ് ഗ്രീറ്റ്) പ്രോഗ്രാം പഠിക്കാം.

ഗ്രൂപ് ഡി.യിൽ അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, മാനേജ്മെന്റ്: ബിസിനസ് കറസ്പോണ്ടൻറ്/ഫെസിലിറ്റേറ്റർ, അക്കൗണ്ട്സ് എക്സിക്യുട്ടീവ്, ക്രാഫ്റ്റ് ബേക്കർ, ഓഫീസ് ഓപ്പറേഷൻസ് എക്സിക്യുട്ടീവ്, റീട്ടെയിൽ സെയിൽസ് അസോസിയേറ്റ്സ് എന്നീ വൊക്കേഷണൽ വിഷയങ്ങൾ ഉണ്ട്.

യോഗ്യത

എസ്.എസ്.എൽ.സി. ഓരോ പേപ്പറിനും കുറഞ്ഞത് ഡി-പ്ലസ്/തുല്യ യോഗ്യത. പ്രായവ്യവസ്ഥയുണ്ട്. അപേക്ഷ ഓൺലൈനായി തന്നെ നൽകാം. വഴി ജൂലായ് 18 വരെ നൽകാം [ഹയർ സെക്കൻഡറി (വൊക്കേഷണൽ) ലിങ്ക് വഴി]. പ്രോ​െസ്പക്ടസും ഇതേ ലിങ്കിൽ ലഭിക്കും.

https://vhscap.kerala.gov.in/vhse_cms/index.php

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...