Saturday, February 21, 2026

സംഗീതഗുരു പീറ്റര്‍ ലെസ്ലി അന്തരിച്ചു

സംഗീതജ്ഞന്‍ പീറ്റര്‍ ലെസ്ലി (81) അന്തരിച്ചു. ആയിരക്കണക്കിന് വിദ്യാര്‍ഥികളെ വയലിനും ഗിത്താറും ഓര്‍ഗനും തുടങ്ങി സംഗീതം അഭ്യസിപ്പിച്ച ഗുരുവാണ്. കീബോര്‍ഡിസ്റ്റ് സീഫന്‍ ദേവസ്സി, ഗ്രാമി പുരസ്‌കാര ജേതാവ് മനോജ് ജോര്‍ജ്ജ് എന്നിവര്‍ അദ്ദേഹത്തിന്റെ പ്രശസ്തരായ ശിഷ്യരാണ്. കേരള സംഗീതനാടക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ബാലന്‍ കെ നായരും കുതിരവട്ടം പപ്പുവും കുഞ്ഞാണ്ടിയും വേഷമിട്ട ദേശപോഷിണി നാടകങ്ങളുടെ അണിയറയില്‍ സംഗീതകാരനായ പീറ്റര്‍ ലെസ്ലി ഉണ്ടായിരുന്നു. ഗായകന്‍ ഉണ്ണി മേനോനൊപ്പം വിദേശരാജ്യങ്ങളില്‍ ഗാനമേളകളില്‍ പങ്കെടുത്തിരുന്നു.

ഡോളിയാണ് ഭാര്യ, ലാനി, ലീന ലിന്‍സി എന്നിവരാണ് മക്കള്‍.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...