മഹിളാമോർച്ച നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ബിജെപി സോലാപൂർ റൂറൽ ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ദേശ്‌മുഖിനെ പാർട്ടി പുറത്താക്കി. ഹോട്ടൽ മുറിയിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പതോടെയാണ് നേതാവിനെതിരെ പാർട്ടിക്ക് നടപടി എടുക്കേണ്ടിവന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പാർട്ടി നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു.
താൻ ഹണിട്രാപ്പിന് വിധേയനായതാണെന്നാണ് ശ്രീകാന്ത് ദേശ്‌മുഖിന്റെ വാദം. ശ്രീകാന്ത് ദേശ്‌മുഖുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ആക്രമിക്കപ്പെട്ട സ്‌ത്രീ വീഡിയോയിൽ പറയുന്നതായി കാണാം. ഇപ്പോൾ ഇയാൾ തന്നെ ചതിച്ചുവെന്നും മറ്റൊരു സ്‌ത്രീയുമായി ബന്ധത്തിലാണെന്നും ആരോപിക്കുന്നുണ്ട്.
സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം ശ്രീകാന്ത് ദേശ്മുഖ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ പണം തട്ടിയെന്ന കുറ്റത്തിന് മുംബൈ പോലീസ് കേസെടുത്തു.


