രൂപയുടെ മൂല്യം ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. ഡോളറിന് എതിരെ 80 രൂപയിലേക്ക് എത്താൻ ഇനി അഞ്ചോ പത്തോ പൈസയുടെ വ്യത്യാസംമാത്രം.
ചരിത്രത്തിലെ ഏറ്റവുംതാഴ്ന്ന നിലവാരമായ 79.96ലെത്തിയശേഷം നേരിയതോതില്‍ തിരിച്ചുകയറി 79.87ലായിരുന്നു ക്ലോസിങ്.
അസംസ്കൃത എണ്ണമുതല്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്വരെയുള്ളവയുടെ ഇറക്കുമതി, വിദേശ വിദ്യാഭ്യാസം, വിദേശയാത്ര എന്നിവയ്ക്ക് കൂടുതല്‍ തുക ചെലവഴിക്കേണ്ടതായിവരും. ഇതോടെ പണപ്പെരുപ്പനിരക്കുകളിലും കാര്യമായ വ്യത്യസമുണ്ടാകും. മൊത്തം വിലക്കയറ്റം രൂക്ഷമാവും.
ഡോളറിനെതിരെ രൂപയുടെ മൂലം രണ്ടു മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ്. രാജ്യാന്തര വിപണിയിൽ എണ്ണവില വർധിച്ചതും ഓഹരി വിപണി തകർന്നതും ഡോളർ കരുത്താർജിച്ചതുമാണ് രൂപക്ക് തിരിച്ചടിയായത്. വരുംദിവസങ്ങളിൽ രൂപ കൂടുതൽ ദുർബലമാകാനാണ് സാധ്യതയെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.
ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ രൂപമുടക്കേണ്ടതായിവരും. അതോടെ ഉത്പന്ന വിലകളില്‍ വര്‍ധനവുണ്ടാകും. അസംസ്കൃത എണ്ണയ്ക്കുപുറമെ, മൊബൈല്‍ ഫോണ്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, കാറ് എന്നിവയുടെ വിലവര്‍ധിക്കാനിടയാക്കും.
വിദേശ സ്ഥാപനങ്ങള്‍ ഫീസായി ഇടാക്കുന്ന ഓരോ ഡോളറിനും കൂടുതല്‍ രൂപ മുടക്കേണ്ടിവരും. താമസ ചെലവും കൂടും. ആര്‍ബിഐയുടെ നിരക്കുവര്ധനയെതുടര്ന്ന് വിദ്യാഭ്യാസ വായ്പയുടെ പലിശയും വര്‍ധിച്ചുതുടങ്ങി.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വരവ് കൂടും
കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മണഇ എക്സ്ചേഞ്ചുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ഒരു ഒമാൻ റിയാലിന് 196.25 ആണ് വെള്ളിയാഴ്ചത്തെ നിരക്ക്. സൗദി റിയാലിന് 20.15 ഇന്ത്യൻ രൂപയും യു.എ.ഇ ദിർഹമിന് 20.57 രൂപയും ഖത്തർ റിയാലിന് 20.76 രൂപയുമാണ് വെള്ളിയാഴ്ച മണി എക്സ്ചേഞ്ചുകൾ നൽകിയത്.
കുവൈത്ത് ദിർഹമിന് 249.30 രൂപ ലഭിച്ചു. ബഹ്റൈൻ ദിനാറിന് 200.43 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വിനിമയ നിരക്ക്.


