സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ-ടാക്സി സര്‍വീസായ ‘കേരള സവാരി’ യാഥാർത്ഥ്യമാവുന്നു . ആദ്യം ഘട്ടം നടപ്പാക്കുന്ന തിരുവനന്തപുരം നഗരപരിധിയിലെ 500-ലേറെ ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി.
തൊഴില്‍ വകുപ്പാണ് കേരള സവാരി നടപ്പാക്കുന്നത്. സവാരി ബുക്കിങ് ആപ്പും തയാറായിക്കഴിഞ്ഞു. ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കും.
‘സുരക്ഷിതവും തര്‍ക്കങ്ങളില്ലാത്തതുമായ യാത്ര’ എന്ന ലക്ഷ്യത്തോടെയുള്ള ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനത്തില്‍ സര്‍ക്കാരാണ് തുക നിശ്ചയിക്കുന്നത്. ഒപ്പം എട്ട് ശതമാനം സര്‍വീസ് ചാര്‍ജും ചേര്‍ത്തുള്ള കൂലിയായിരിക്കും ഈടാക്കുക. പോലീസിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നേടിയ ഡ്രൈവര്‍മാര്‍ മാത്രമാണ് ‘കേരള സവാരി’യുടെ ഭാഗമാവുക.
സ്വകാര്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളെപ്പോലെ തിരക്കനുസരിച്ച് നിരക്കില്‍ മാറ്റമുണ്ടാകില്ല. പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി തുടര്‍ന്ന് വേഗം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്ലാനിങ് ബോര്‍ഡ്, ലീഗല്‍ മെട്രോളജി, ഗതാഗതം, ഐ.ടി., പോലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
തൊഴിലാളികളുടെ പെരുമാറ്റം ഒരു പ്രധാന കാര്യമാണെന്നും എന്നാൽ അവരനുഭവിക്കുന്ന പ്രയാസങ്ങൾ ആരും കാണാതെ പോകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


