Tuesday, February 24, 2026

ലുലു മാളിലെ നിസ്കാരം നാടകം, തീവ്രഹിന്ദുത്വ പ്രവർത്തകർ അറസ്റ്റിൽ

ഉത്തർപ്രദേശ് ലഖ്‌നൗവിലെ ലുലു മാളിൽ അനുമതിയില്ലാതെ ഒരുസംഘം നിസ്‌കാരം നടത്തിയതിനുപിന്നിൽ തീവ്രഹിന്ദുത്വ സംഘടനകളുടെ ഗൂഢാലോചനയെന്ന്‌ വെളിപ്പെട്ടു. സംഭവത്തിൽ സരോജ്‌ നാഥ്‌ യോഗി, കൃഷ്‌ണകുമാർ പതക്‌, ഗൗരവ്‌ ഗോസ്വാമി, അർഷദ്‌ അലി എന്നിവരാണ് സുശാന്ത് ഗോൾഫ് സിറ്റി പൊലീസിന്റെ പിടിയിലായത്. ഇവരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. നാലുപേർകൂടി പിടിയിലാകാനുണ്ട്.

ലുലു റീജണൽ തലവൻ ജയകുമാർ ഗംഗാധർ നൽകിയ പരാതിയിലാണ്‌ കേസെടുത്തത്‌. എട്ടംഗ സംഘത്തിലെ ആറുപേരാണ് അനുമതിയില്ലാതെ മാളിൽ നിസ്‌കാരം നടത്തിയത്.  രണ്ടുപേർ ദൃശ്യങ്ങളെടുത്തു. നിസ്‌കാരം നടത്തി പരിചയമില്ലാത്തവരാണെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെ തീവ്രഹിന്ദുത്വ സംഘടനകൾ വിദ്വേഷ പ്രചാരണവുമായി രംഗത്തുവന്നു. മാളില്‍ നിസ്കരിക്കാമെങ്കില്‍  ഹനുമാൻ ചാലിസ നടത്തുകയും വേണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാരങ്ങള്‍ പ്രതിഷേധിച്ചു. ഹനുമാന്‍ ചാലിസ ചൊല്ലാനെത്തിയ മൂന്നുപേർ അറസ്റ്റിലായി. മാളിലെ ജീവനക്കാരിൽ എൺപത്‌ ശതമാനവും ഹിന്ദുവിഭാഗത്തിൽ നിന്നുള്ളവരാണെന്ന് ലുലു അധികൃതർ അറിയിച്ചു. ഭീഷണിയെത്തുടർന്ന്‌ മാളിന്‌ പൊലീസ്‌ സുരക്ഷ ശക്തമാക്കി

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...