സിബി എസ് ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 92.7 ശതമാനമാണ് വിജയം. പത്താം ക്ലാസ് ഫലവും ഇന്ന് പ്രസിധീകരിക്കും എന്നാണ് സി ബി എസ് സി അറിയിപ്പ്. ഫലം നീണ്ടു പോയത് വിദ്യാർഥകളെയും രക്ഷിതാക്കളെയും ആശങ്കയിൽ ആഴ്ത്തിയിരുന്നു. പ്ലസ് വൺ പ്രവേശനവും കോളിജ് പ്രവേശനവും വരെ അനിശ്ചിതത്വത്തിലായി. ഹൈക്കോടതിയിൽ കേസ് എത്തിയ സാഹചര്യം വരെ ഉണ്ടായി. ഇതിനിടയിലാണ് ഫല പ്രഖ്യാപനം
കഴിഞ്ഞ തവണ 99.37 ശതമാനമായിരുന്നു പ്ലസ് വൺ വിജയം.
cbseresults.nic.in, cbse.gov.in
വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം.
തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിജയം. തൊട്ടു പുറകിലായി, ബംഗളൂരുവും ചെന്നൈയും ഡല്‍ഹിയും.
ഈ വര്‍ഷം രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടത്തിയത്. ആദ്യഘട്ടം നവംബര്‍ – ഡിസംബര്‍ സമയത്തും രണ്ടാംഘട്ടം ഏപ്രില്‍ – ജൂണ്‍ മാസങ്ങളിലുമായിരുന്നു. ജൂലായ് ആദ്യവാരം പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നാണ് സി.ബി.എസ്.ഇ. അറിയിച്ചിരുന്നതെങ്കിലും ഫലം വൈകിയത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു. സര്‍വകലാശാല പ്രവേശനം തുടങ്ങരുതെന്ന് സി.ബി.എസ്.ഇ. യു.ജി.സി.ക്ക് കത്തയച്ചതോടെ രാജ്യത്തെ ഡിഗ്രിപ്രവേശനത്തിനുള്ള അപേക്ഷാത്തീയ്യതി നീട്ടിയിരുന്നു. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാത്തീയ്യതിയും ഇതോടെ ദീര്‍ഘിപ്പിച്ചു. ഇന്നു തന്നെ പത്താംക്ലാസ് ഫലവും പ്രതീക്ഷിക്കാം.


