രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ച കോൺഗ്രസ് നേതാവിനെ വലിച്ചിഴച്ച് ഡൽഹി പോലീസ്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ശ്രീനിവാസ് ബി.വിയെ ആണ് ഡൽഹി പോലീസ് തലമുടിയിൽ കുത്തിപ്പിടിച്ച് ക്രൂരമായി പോലീസ് വാഹനത്തിലേക്ക് തള്ളിക്കയറ്റിയത്. ഇതിന്റെ ദൃശ്യങ്ങൾ എ.എൻ.ഐ. പുറത്തുവിട്ടു. ട്വീറ്റ് വാർത്തയ്ക്കൊപ്പം.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി. ചോദ്യം ചെയ്യുന്നതിലും വിലക്കയറ്റത്തിലും പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രപതി ഭവന് മാര്‍ച്ചിനിടെ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊടിക്കുന്നില്‍ സുരേഷ്, രമ്യ ഹരിദാസ് തുടങ്ങിയ എം.പി.മാരെ പോലീസ് റോഡില്‍ വലിച്ചിഴക്കുകയും ചെയ്തു. രാഷ്ട്രപതിഭവന് മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍ വിജയ്ചൗക്കില് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടയിലായിരുന്നു രാഹുൽ ഗാന്ധിക്കെതിരായ നടപടി.
രാഹുലിനെ കസ്റ്റഡിയിലെടുക്കാന്‍ ആദ്യം പോലീസ് തയ്യാറായില്ല. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു തുടങ്ങിയതോടെ രാഹുലിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് രാവിലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായത്. സോണിയയെ ചോദ്യംചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാവിലെ 10 മുതല്‍ വിട്ടയയ്ക്കുംവരെ ജില്ലാ-സംസ്ഥാന ആസ്ഥാനങ്ങളില്‍ സത്യാഗ്രഹം നടത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുകളിൽ നിന്നുള്ള നിർദ്ദേശ പ്രകാരം നടപടികൾ കടുപ്പിച്ചു എന്നാണ് ആരോപണം