എഴുത്തച്‌ഛന്‍ മലയാള സാഹിതി കേന്ദ്രത്തിന്റെ പ്രഥമ എഴുത്തച്‌ഛന്‍ മലയാള സാഹിതി സ്മൃതി പുരസ്‌കാരം മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും ഗാനരചയിതാവുമായ കെ. ജയകുമാറിന് സമ്മാനിക്കും. 33,333 രൂപയാണു പുരസ്‌കാരത്തുക. അതിജീവനത്തിലൂടെ എഴുത്തുജീവിതത്തില്‍ വ്യക്‌തിമുദ്രപതിപ്പിച്ചതിനുള്ള ടാലന്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം (5001 രൂപ) മിനി ചെല്ലൂരിനും സമ്മാനിക്കും.
മലയാള സാഹിത്യ പുരസ്‌കാരം (10,001 രൂപ വീതം) നേടിയവര്‍:
നോവല്‍: റോബിന്‍ വടക്കേതില്‍ (ചെന്നായ്‌കുന്നിലെ അശരീരികള്‍), ചെറുകഥ: ഗിരിജ വാരിയര്‍ (അഞ്ചു കാക്കകള്‍), കവിത: വി.എസ്. രഞ്‌ജിത് (നിരുപാധികം), വൈജ്‌ഞാനിക സാഹിത്യം: ഡോ. സുഭാഷിണി തങ്കച്ചി (ഗണിതകലയിലെ വിഷമഭിന്നങ്ങള്‍), ആത്മകഥ: അസീം മൂര്‍ക്കോത്ത് (ഓത്തുപള്ളിയും പാഠശാലകളും), ബാലസാഹിത്യം: സിബി ജോണ്‍ തൂവല്‍ (പ്ലാനെറ്റ്), നാടകം: അനിരുദ്ധന്‍ (മരിച്ചവരുടെ ചിരികള്‍), സഞ്ചാരസാഹിത്യം: സൂസന്‍ ആല്‍ഫ്രഡ് (നൈനിറ്റാളിലെ അത്താഴങ്ങള്‍), ലേഖനം: വില്യം സി ബനഡിക്‌ട് (യുദ്ധപ്രമാണങ്ങളും മാനവരാശിയും), ഹാസസാഹിത്യം: ഏണസ്‌റ്റ് എഴുപുന്ന (എട്ടുകാലിയും ഏണിപ്പടികളും), വിവര്‍ത്തനം: വിജില കുമാര്‍ (ഉരഗമൊഴി).
ഓഗസ്‌റ്റ് 17ന് കോഴിക്കോട് ടൗണ്‍ഹാളില്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് നടക്കും. മലയാള സാഹിതി എന്‍ഡോവ്‌മെന്റുകളും (5001 രൂപ) ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് എഴുത്തച്‌ഛന്‍ മലയാള സാഹിതി കേന്ദ്രം ഡയറക്‌ടര്‍ എസ്. സിദ്ധാര്‍ഥന്‍, പൊതുഭരണ വിഭാഗം മേധാവി എം.ഡി. ചന്ദ്രമോഹന്‍, മുഖ്യ ഉപദേഷ്‌ടാവ് സി.ആര്‍. ദാസ്, അംബിക നായര്‍, കെ. ജിജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


