ന്യൂയോര്‍ക്ക് സിറ്റിയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു
തിങ്കളാഴ്ച പുറത്തുവിട്ട സ്ഥിതി വിവരക്കണക്കുകളിലാണ് ലോകത്തെ ആശങ്കയിലാക്കുന്ന വിവരങ്ങള്‍.
1092 പേര്‍ തിങ്കളാഴ്ച പരിശോധനയിൽ മങ്കിപോക്‌സ് പോസിറ്റീവായിട്ടുണ്ട്.
മങ്കിപോക്‌സിനോടൊപ്പം കോവിഡും, പോളിയോയും വ്യാപിക്കുന്ന സാഹചര്യമാണ്. ഇവ കൂടി പരിഗണിച്ച് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷൻ ലോക ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ന്യൂയോര്‍ക്കില്‍ മങ്കിപോക്‌സ് വ്യാപിക്കുന്നതിനാല്‍ കുറച്ചു ദിവസത്തേക്ക് മെഡിക്കല്‍ എമര്‍ജന്‍സി നില നില്‍ക്കുമെന്നും ഓര്‍ഗനൈസേഷന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് കമ്മീഷണര്‍ ഡോ.അശ്വിന്‍ വാസന്‍ അറിയിച്ചു.
ഇതിനിടെ മങ്കിപോക്സ് എന്ന പേര് മാറ്റണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വംശീയമായ ധ്വനികൾ ഉൾക്കൊള്ളുന്നതാണ് എന്നതിനാലാണ്.
മങ്കിപോക്‌സിനെതിരെ ഉപയോഗിക്കുന്ന വാക്‌സിന്‍ കൂടുതല്‍ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് അയക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റിനോട് സിറ്റി മേയര്‍ ആവശ്യപ്പെട്ടു.


