പ്രധാനമന്ത്രി നരേന്ദ്ര മോഡി എഴുതിയ കവിതകളുടെ സമാഹാരം ഇംഗ്ലീഷിൽ പുറത്തിറക്കുന്നു. ‘ഞാന്‍ എനിക്കെഴുതിയ കത്തുകള്‍’ എന്നതാണ് കവിതാ പുസ്തകത്തിൻ്റെ പേര്.
ഗുജറാത്തി ഭാഷയിലെഴുതിയ കവിതകളുടെ സമാഹാരത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷയാണ് പുറത്തിറക്കുന്നത്. പ്രകാശ് ബുക്സ് കമ്പനിയുടെ കീഴിലുള്ള ഫിംഗര്‍ പ്രിന്റ് പബ്ളിഷിങ്ങാണ് പ്രസാധകര്.
‘ലെറ്റേഴ്സ് റ്റു സെല്‍ഫ്’ എന്ന പേരിലുള്ള പുസ്തകം ഓഗസ്റ്റില്‍ പുറത്തിറങ്ങും.
‘ആംഖ് ആ ധന്യ ഛെ’ എന്ന പേരില്‍ 2007ല്‍ പുറത്തിറങ്ങിയ ഗുജറാത്തി സമാഹാരം ചലച്ചിത്ര മാധ്യമപ്രവര്‍ത്തകയും ചരിത്രകാരിയുമായ ഭാവന സോമായ ആണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്.
നരേന്ദ്രമോദി വിവിധ വര്‍ഷങ്ങളില്‍ എഴുതിയ കവിതകളാണ് ഇതിലുള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് പ്രസാധകർ വിശദീകരിക്കുന്നു. തന്റെ ആശയങ്ങളും സ്വപ്നങ്ങളും ആശങ്കകളുമൊക്കെയാണ് മോദി കവിതകളില്‍ പങ്കുവെക്കുന്നതെന്നും വിലയിരുത്തി.


