ബിഹാറില്‍ ഭരണ മാറ്റത്തിന് സാധ്യത തെളിയിച്ച് പുതിയ സഖ്യം രൂപം കൊള്ളുന്നു. ബിജെപി-ജെഡിയു സഖ്യം പിരിയുമെന്നുറപ്പായി. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് ഗവര്‍ണറെ കാണും. ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവും നിതീഷിനൊപ്പം ഗവര്‍ണറെ കാണാൻ എത്തിയേക്കും.
മഹാഘട്ട്ബന്ധൻ എന്ന പേരിൽ രൂപപ്പെട്ട പഴയ സഖ്യം ഈ സാഹചര്യത്തിൽ വീണ്ടും രൂപപ്പെടുകയാണ്. 2024 ലോക് സഭാ തിരഞ്ഞടുപ്പിനുള്ള നീക്കങ്ങൾ കൂടി സജീവമായതോടെ ബിഹാറിലെ മാറ്റം ദേശീയ തലത്തിൽ പ്രാധാന്യമുള്ളതാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ പല നിർണ്ണായ ചലനങ്ങൾക്കും ചിന്താ ധാരകൾക്കും മരുന്നിട്ട ഭൂമിയാണ് ബിഹാറിൻ്റേത്.
ജെഡിയു എംഎല്‍എമാരുടേയും എംപിമാരുടേയും യോഗത്തില്‍ സഖ്യം പിരിയാന്‍ ധാരണയായിട്ടുണ്ട്.
ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം റാബ്റി ദേവിയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടി എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് നിതീഷിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തേജസ്വി യാദവ് സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്ന് ആര്‍ജെഡി എംഎല്‍എമാരും അറിയിച്ചു. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെങ്കില്‍ നിതീഷുമായി സഹകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കഴിഞ്ഞ ദിവസം മഹാസഖ്യം നേതാക്കള്‍ അറിയിച്ചിരുന്നു.
കോൺഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മഘട്ട്ബന്ധൻ സഖ്യം വിട്ടു പോയത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായിരുന്നു. എൻ സി പിയും സഖ്യം വിട്ടു നിന്നു. 2015 മഹാഘട്ട് ബന്ധൻ കക്ഷികൾ എല്ലാം ഒന്നിച്ച് നിന്നപ്പോൾ ബി ജെ പിക്ക് വെറും 58 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
ബി ജെ പിയും നിശ്ചയിച്ച് ഉറപ്പിച്ച നീക്കങ്ങളിൽ
ബിഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബിജെപി സമയം തേടി. സംസ്ഥാന മന്ത്രിസഭയിലെ 16 മന്ത്രിമാരും ഇന്ന് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ബിഹാര്‍ ബിജെപി നേതാക്കള്‍ ഉപമുഖ്യമന്ത്രി തര്‍കിഷോര്‍ പ്രസാദിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഈ തീരുമാനം.
ജെ.ഡി.യു.വും ബി.ജെ.പി.യും തമ്മിലുള്ള ചേരിപ്പോരുകളും അഭ്യൂഹങ്ങള്‍ക്കുമിടെ കഴിഞ്ഞ ദിവസമാണ് എം.പി.മാരോടും എം.എല്‍.എ.മാരോടും ഉടന്‍ തലസ്ഥാനമായ പട്നയിലെത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടത്.
പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായും നിതീഷ് കുമാര്‍ ഫോണില്‍ സംസാരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബി.ജെ.പി. ബന്ധമുപേക്ഷിച്ചാല്‍ ജെ.ഡി.യു.വുമായി സഹകരിക്കാമെന്ന് മുഖ്യ പ്രതിപക്ഷമായ ആര്.ജെ.ഡി. നേതൃത്വം ഇതിനോടകം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സഖ്യം വിട്ടുവന്നാല്‍ ജെ.ഡി.യു.വിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും പറഞ്ഞു.
243 അംഗ ബിഹാര്‍നിയമസഭയില്‍ 80 സീറ്റുമായി ആര്.ജെ.ഡി.യാണ് വലിയ ഒറ്റക്കക്ഷി. ബി.ജെ.പി.ക്ക് 77 സീറ്റും ജെ.ഡി.യു.വിന് 55 സീറ്റുമാണുള്ളത്. ആര്.ജെ.ഡി.യുമായി സഖ്യത്തിലുള്ള കോണ്‍ഗ്രസിന് 19 സീറ്റുണ്ട്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.
കടുപ്പിച്ച് നിതീഷ്
കേന്ദ്രവുമായി സര്‍ക്കാര്‍ തലത്തിലും ജെ.ഡി.യു. നിസ്സഹകരണത്തിലായിരുന്നു. ഏറ്റവുമൊടുവില്‍ നിതി ആയോഗ് യോഗത്തിനുള്‍പ്പടെ ഒരുമാസത്തിനിടെ കേന്ദ്രസര്‍ക്കാര്‍ വിളിച്ച നാലുപരിപാടികളില്‍ നിതീഷ് കുമാര്‍ പങ്കെടുത്തില്ല. ഇതില്‍ രണ്ടെണ്ണം പ്രധാനമന്ത്രി പങ്കെടുത്തവയാണ്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ യാത്രയയപ്പില്‍നിന്നും പുതിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍നിന്നും നിതീഷ് വിട്ടുനിന്നതും വാര്‍ത്തയായി.
കഴിഞ്ഞമാസം അവസാനം പട്നയില്‍ നടന്ന ബി.ജെ.പി.യുടെ ദേശീയ സമ്മേളനത്തില്‍ ദേശീയതയടക്കം പല വിഷയങ്ങളുമുയര്‍ത്തിയത് നിതീഷിനെ ചൊടിപ്പിച്ചിരുന്നു. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ചില ബി.ജെ.പി. നേതാക്കളുടെ പ്രസ്താവനകളെ ദേശീയ നേതൃത്വം വിലക്കിയില്ല. ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ജാതി സെന്‍സസ്, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങളിലും നിതീഷ് ബി.ജെ.പി.യുമായി അഭിപ്രായവ്യത്യാസത്തിലാണ്.


