നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്കെതിരെ ദുഷിച്ച പരാമർശവുമായി മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജ്. കേസ് കാരണം നടിക്ക് കൂടുതല്‍ സിനിമകള്‍ കിട്ടുകായണ് ചെയ്തതെന്ന് ജോര്‍ജ് പറഞ്ഞു.
“എന്നാ… അതിജീവിതയോ, അങ്ങനയെല്ലേ പറയുന്നത്… എന്നാ ഉപജീവിതയോ…?
അതിജീവിത…
അതിജീവിതയ്ക്ക് ഒത്തിരി സിനിമ കിട്ടുന്നുണ്ട്. പിന്നെന്നാ?.. കിട്ടട്ടേ… അതിജീവിത രക്ഷപ്പെട്ടു.
അതല്ലേ നമുക്ക് ആവശ്യം. പ്രശ്‌നമൊന്നുമില്ലന്നേ.. അതിക്കൂടുതലൊന്നും പറയാന്‍ പാടില്ലല്ലോ-
കോട്ടയം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. ഇത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പിസി ജോര്‍ജ് കയര്‍ത്തു.
ആ പ്രശ്‌നം ഉണ്ടായതുകൊണ്ട് അവര്‍ക്ക് ലാഭമല്ലാതെ നഷ്ടം ഉണ്ടായതായി താന്‍ കരുതുന്നില്ല. ഒരു സ്ത്രീയെന്ന നിലയില്‍ ജീവിതത്തിലുണ്ടായ നഷ്ടം വളരെ വലുതാണ്. അതില്‍ ഒരു സംശയവും വേണ്ട, ശരിയാണെങ്കില്‍…. എന്നാല്‍ ആ വിഷയംകൊണ്ട് മറ്റു മേഖലകളില്‍ അവര്‍ക്ക് ലാഭമേ ഉണ്ടായുള്ളൂ എന്നാണ് എന്റെ വിശ്വാസം- ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.


