സിപിഎംമ സംസ്ഥാന സമിതിയില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി ഉയർന്ന കാര്യം തുറന്ന് പറഞ്ഞ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആഭ്യന്തര വകുപ്പിനെതിരെ ഉൾപ്പെടെ വിമർശനങ്ങളെ കുറിച്ചുള്ള വാർത്ത കോടിയേരി ശരിവെച്ചു.
‘മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ പോരായ്മ പാര്‍ട്ടി തന്നെയാണ് ചര്‍ച്ച ചെയ്യേണ്ടത്. അത് ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ മൊത്തം പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ച ചെയ്തത്. മന്ത്രിമാര്‍ കുറച്ചുകൂടി സജീവമാവേണ്ടതുണ്ട്. സംസ്ഥാനത്ത് ഉടനീളം സജീവമാകണം. അത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്’ – കോടയേരി പറഞ്ഞു.
സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കം ആയതിനാല്‍ ഓഫീസുകള്‍ മാത്രം കേന്ദ്രീകരിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഓണ്‍ലൈന്‍ സംവിധാനം വന്നതോട് കൂടി ചില പരിപാടികള്‍ അതിലൂടെ ക്രമീരിക്കുന്നതിന് സൗകര്യമെടുക്കുന്നുണ്ട്. അതിനെല്ലാം മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശം പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാരെ മാറ്റേണ്ട സ്ഥിതിയൊന്നുമില്ല. വിമര്‍ശനം വന്നാല്‍ മന്ത്രിമാര്‍ ഉഷാറാകും. ആഭ്യന്തര വകുപ്പിനെ കുറിച്ചും വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. അതിന് നേട്ടങ്ങളുമുണ്ട്. പോലീസ് വകുപ്പിനെ കുറിച്ച് എല്ലാകാലത്തും വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. അതേസമയം രാജ്യത്തെ ക്രമസമാധാനനില ഏറ്റവും ഭദ്രമായി നില്‍ക്കുന്നത് കേരളത്തിലാണെന്നും കോടിയേരി അവകാശപ്പെട്ടു.
‘ലോകായുക്ത നിലപാടില്‍ സിപിഐക്കുള്ള എതിര്‍പ്പ് സംബന്ധിച്ച് തങ്ങള്‍ നേരത്തെ തന്നെ ചര്‍ച്ച ചെയ്തതാണ്. ഇനിയും ചർച്ച ചെയ്തിട്ടേ മുന്നോട്ട്‌പോകൂ.
ഓര്‍ഡിനന്‍സ് ഒപ്പിടാത്ത ഗവണര്‍റുടെ നടപടി ദുരൂഹമാണ്. ആരോടും പോരിനൊന്നുമില്ല. ഇത്രയും കാലം അദ്ദേഹം എന്തെല്ലാം പറഞ്ഞു. ഞങ്ങള്‍ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. ഇത്രയും കടുത്ത നിലപാടിലേക്ക് ഗവര്‍ണര്‍ വന്നത് ഇപ്പോഴാണ് – അദ്ദേഹം പറഞ്ഞു


