പാരസിറ്റമോൾ ഗുളികയായ ഡോളോ 650 രോഗികള്‍ക്ക് കുറിച്ചു നല്കാന് ഡോക്ടര്‍മാരെ സ്വാധീനിക്കാൻ കൈക്കൂലി നൽകിയ കേസിൽ ഇടപെട്ട് സുപ്രിംകോടതി. വിഷയം അതീവ ഗൗരവകരമെന്ന് സുപ്രിംകോടതി പറഞ്ഞു. സംഭവത്തിൽ ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു.
1000 കോടി രൂപ ഡോളോയുടെ ഉത്പ്പാദകര്‍ ഗുളിക കുറിച്ചു നൽകാൻ ഡോക്ടർമാർക്ക് കൈക്കൂലി നല്‍കിയെന്ന് ഇന്‍കം ടാക്സ് കണ്ടെത്തലും സ്ഥിരീകരിച്ചു. ഇതാണ് കോടതി ഇടപെടലിലേക്ക് നയിച്ചത്. ഡോളോ 650 ഉത്പാദിപ്പിക്കുന്ന മൈക്രോലാബ്സ് കമ്പനിയില്‍ പരാതിയെ തുടർന്നന് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഇത്രയും ഭീമമായ തുക ഡോക്ടർമാർക്ക് കൈക്കൂലിയായി നൽകി എന്ന് കണ്ടെത്തിയത്.
അന്വേഷിച്ചത് നികുതി വെട്ടിപ്പ്, കണ്ടെത്തിയത് ജനങ്ങളെ ഗുളിക തീറ്റിക്കുന്ന കൈക്കൂലി കണക്ക്
ആദായ നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ പരിശോധിക്കാനാണ് ഡോളോ 650 ഉത്പാദിപ്പിക്കുന്ന മരുന്ന് കമ്പനിയില്‍ ഐടി സ്ക്വാഡ് പരിശോധന നടത്തിയത്. റെയ്ഡിനിടെ ലഭിച്ച രേഖകളില്‍ ഡോക്ടര്‍മാര്‍ക്ക് മരുന്ന് നിര്‍ദേശിക്കാന്‍ പണം നല്‍കിയത് വ്യക്തമാക്കുന്ന തെളിവുകള്‍ കണ്ടെത്തി. ആയിരം കോടിയോളം രൂപ ഡോക്ടര്‍മാര്‍ക്ക് നല്‍കിയെന്നാണ് കണ്ടെത്തല്‍. മാത്രമല്ല ഡോക്ടര്‍മാര്‍ക്ക് വിദേശയാത്ര അടക്കമുള്ള പാക്കേജുകളും കമ്പനി അനുവദിച്ചിരുന്നു.
ആരോപണവിധേയരായ ഡോക്ടര്‍മാരുടെ പേരുകള്‍ ഉള്‍പ്പെടുന്ന രേഖകളും ശേഖരിച്ചിട്ടുണ്ട്. ഇത് ആദായ നികുതി വകുപ്പ് ദേശീയ മെഡിക്കല്‍ കമ്മിഷന് അടുത്ത ദിവസം കൈമാറും.
കൈക്കൂലിക്കായി ജനങ്ങളെ മരുന്നു തീറ്റിക്കുന്നു, നിയമം നോക്കു കുത്തി
Federation of Medical and Sales Representatives Association of India നൽകിയ പൊതു താത്പര്യ ഹരജിക്ക് തുടർച്ചയായാണ് കോവിഡ് കാലത്ത് 1000 കോടിയുടെ കൈക്കൂലി മറിഞ്ഞതായി കണ്ടെത്തിയത്. ഇത് ഞെട്ടിക്കുന്നതാണെന്ന് കോടതി പറഞ്ഞു.
യാതൊരു മാനദണ്ഡവും ഇല്ലാതെ മരുന്നും ഡോസേജും നിശ്ചയിച്ച് നൽകുകയാണ് എന്നാണ് അസോസിയേഷൻ പരാതിയിൽ ഉന്നയിച്ചത്. മാത്രമല്ല ഇതിനായി രാജ്യത്ത് നിയന്ത്രണം ഒന്നുമില്ലെന്നിരിക്കെ ഗുരുതര സാഹചര്യമാണ്.
Uniform Code of Pharmaceutical Marketing Practices (UCPMP) സംവിധാനം പേരിന് മാത്രമാണ്. ഇതിന് നിയമപരമായ പരിരക്ഷ ഈ സാഹചര്യത്തിൽ നൽകണം എന്നാണ് പൊതു താത്പര്യ ഹരജിയിൽ ആവശ്യപ്പെട്ടത്. മാറി വന്ന സർക്കാരുകൾ ഒന്നും തന്നെ ഇത് നിയന്ത്രിക്കാൻ താത്പര്യം എടുത്തില്ല.
500mg ക്ക് പകരം 650 കഴിപ്പിച്ചത് കൊള്ളയടി എളുപ്പമാക്കാൻ
500 മില്ലിഗ്രാം പാരസിറ്റമോൾ ഗുളികകളാണ് സാധാരണയായി രോഗികൾക്ക് നൽകിയിരുന്നത്. 500 മില്ലി ഗ്രാമിന് സർക്കാർ നിയന്ത്രണ പ്രാകാരം മാത്രമാണ് വില ഈടാക്കാൻ കഴിയുക. എന്നാൽ ഇതിന് മുകളിൽ വന്നാൽ വില നിയന്ത്രണ നിയമത്തെ മറികടക്കാം എന്നതാണ് മരുന്ന് കമ്പനികൾ മറയാക്കിയത്. ഇങ്ങനെ 650 എം ജി കുറിച്ചു നൽകാൻ ഡോക്ടർമാർക്ക് കൈക്കൂലി നൽകി എന്നതാണ് കോസ്.
ഇന്ത്യയിൽ പാരസിറ്റമോൾ അടങ്ങുന്ന 37 ബ്രാൻ്റുകൾ മാർക്കറ്റിലുണ്ട്. ഡോളോ പരിഷ്കൃത മെഡിസിൻ എന്ന നിലയിലുമാണ് അവതരിപ്പിക്കപ്പെട്ടത്. അതുവരെ കൽപോളിനുണ്ടായിരുന്ന ആധിപത്യത്തിലേക്കാണ് ബാംഗ്ലൂർ കേന്ദ്രമായുള്ള മൈക്രോ ലാബ്സിൻ്റെ ഈ ഉല്പന്നം കുതിച്ച് കയറിയത്.
കോവിഡ് തരംഗത്തിൻ്റെ രണ്ടാം ഘട്ടത്തിൽ 2020 – 2021 കാലത്ത് ആദ്യത്തെ മൂന്നു മാസങ്ങളിൽ മാത്രം 138.42 ശതമാനം വില്പനയാണ് ഡോളോ മാർക്കറ്റിൽ അധികമായി നേടിയത്. ഭൂരിപക്ഷവും ഡോക്ടർമാരുടെ ലിസ്റ്റ് ഇല്ലാതെ തന്നെ വാങ്ങി കഴിക്കുന്ന നിലയിലേക്ക് എത്തി. ക്രോസിൻ 500 ഗ്രാം മാത്രമാണ് എന്നതും കൽപോൾ വില കൂടിയതാണ് എന്നതും കമ്പനി അനുകൂലമാക്കി. ഇത് ഡോക്ടർമാരിലൂടെ കണ്ടെത്തിയ മാർക്കറ്റിങ് ആയിരുന്നു.

What is Dolo-650?
Dolo-650 is nothing but a medicine with 650 mg of paracetamol, an antipyretic (fever reducing) and analgesic (pain reducing) drug.