ഗുലാം നബി ആസാദ് തൻ്റെ രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഉയര്‍ത്തിയത് രൂക്ഷ വിമര്‍ശനം. പക്വതയില്ലാത്ത രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ കെട്ടുറപ്പും കൂടിയാലോചനാ സംവിധാനങ്ങളും തകര്‍ത്തു. രാഹുലും കൂട്ടാളികളുമാണ് സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് ഗുലാം നബി ആസാദിന്റെ അഞ്ചു പേജിലുള്ള രാജിക്കത്ത് സോണിയയ്ക്ക് ലഭിച്ചത്.
പാർട്ടി തീരുമാനം എടുക്കുന്നത് രാഹുലിൻ്റെ സുരക്ഷാ ഗാർഡും പി എയും വരെയാണെന്നും കത്തിൽ ആരോപിക്കുന്നു.
രാജിക്കത്തില്‍ പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കും 2014-ലെ അധികാര നഷ്ടത്തിനും കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്ന് സമര്‍ത്ഥിക്കുന്ന ഗുലാം നബി ആസാദ്, സോണിയ ഗാന്ധിയെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ‘ദൗര്‍ഭാഗ്യവശാല്‍, രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം, പ്രത്യേകിച്ച് 2013 ജനുവരിക്ക് ശേഷം, നിങ്ങള്‍ അദ്ദേഹത്തെ വൈസ് പ്രസിഡന്റായി നിയമിച്ചപ്പോള്‍, നിലവിലുണ്ടായിരുന്ന മുഴുവന്‍ കൂടിയാലോചന സംവിധാനവും അദ്ദേഹം തകര്‍ത്തു’, ആസാദ് എഴുതുന്നു.
മുതിര്‍ന്ന, പരിചയസമ്പന്നരായ നേതാക്കളെ മുഴുവന്‍ മാറ്റിനിര്‍ത്തി. ഒരു രാഷ്ട്രീയ പരിചയവും ഇല്ലാത്ത അനുയായികളുടെ ഒരു കൂട്ടം പാര്‍ട്ടി കാര്യങ്ങള്‍ നടത്തിത്തുടങ്ങി. രാഹുലിന്റെ പക്വതയില്ലായ്മയുടെ വ്യക്തമായ ഒരു ഉദാഹരണമാണ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കീറി കളഞ്ഞത്. കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തതും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതും രാഷ്ട്രപതി ഒപ്പുവെച്ചതുമായ ഓര്‍ഡിനന്‍സാണ് അദ്ദേഹം കീറി കളഞ്ഞതെന്നും ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി.
ഈ ബാലിശമായ പെരുമാറ്റം പ്രധാനമന്ത്രിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും അധികാരത്തെ പൂര്‍ണ്ണമായും തകിടംമറിക്കുന്നതായിരുന്നു. ഈ ഒരൊറ്റ നടപടി മറ്റെന്തിനേക്കാളും 2014-ലെ യുപിഎയുടെ പരാജയത്തിന് ഗണ്യമായ സംഭവാവന നല്‍കിയെന്നും ആസാദ് പറയുന്നു.
2019-ലെ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയിലെ സ്ഥിതി കൂടുതല്‍ വഷളായതായും ആസാദ് പറഞ്ഞു. എല്ലാ മുതിര്‍ന്ന നേതാക്കളേയും അപമാനിച്ചുകൊണ്ട് രാഹുല്‍ തന്റെ അധ്യക്ഷസ്ഥാനം ഇട്ടെറിഞ്ഞുപോയി. തുടര്‍ന്ന് താങ്കള്‍ക്ക് ആ പദവി ഏറ്റെടുക്കേണ്ടിവന്നപ്പോഴും രാഹുലും കൂട്ടാളികളുമാണ് സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത്, രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ഗാര്‍ഡും പിഎയും വരെയാണ്


